
കൊച്ചി: ത്രിപുര കേഡർ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) ഓഫീസറായ ദീപ ഡി. നായർ നാളികേര വികസന ബോർഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി(സി.ഇ.ഒ) ചുമതലയേറ്റു. അഞ്ചുവർഷത്തേക്കാണ് നിയമനം.
ത്രിപുര വനം വകുപ്പിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു. വേൾഡ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കിയ എലമന്റ് പദ്ധതിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, ജപ്പാൻ സഹായത്തോടെ നടപ്പാക്കിയ വനവികസന പദ്ധതിയുടെ സി.ഇ.ഒ ആൻഡ് പ്രോജക്ട് ഡയറക്ടർ, ത്രിപുര നേച്ചർ ട്രെയിൽസ് ആൻഡ് റിസോർട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
ത്രിപുര വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ്, അനിമൽ റിസോഴ്‌സ് വകുപ്പ്, പട്ടികജാതി ക്ഷേമ വകുപ്പ് എന്നിവയുടെ സെക്രട്ടറിയായിരന്നു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |