
കൊച്ചി: സ്റ്റിക്കറുകൾ മാറ്റാതെ മറ്റു ബാങ്കുകളുടെ ഫാസ്‌ടാഗ് ഫെഡറൽ ബാങ്കിലേക്ക് മാറ്റാവുന്ന 'വൺടാഗ്' സംവിധാനം നിലവിൽ വന്നു. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026ൽ വച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിലവിലുള്ള ഫാസ്ടാഗ് സ്റ്റിക്കർ ഉപയോഗിച്ചുകൊണ്ട് ഫെഡറൽ ബാങ്കിലേക്ക് മാറാമെന്നതാണ് 'വൺടാഗിന്റെ' സവിശേഷത. ദേശീയപാതാ അതോറിറ്റി വികസിപ്പിച്ച 'രാജ്മാർഗ് യാത്ര' ആപ്ലിക്കേഷൻ മുഖേന ഇടപാടുകാർക്ക് വൺ ടാഗിന് വേണ്ടി അപേക്ഷിക്കാം. വാഹന രജിസ്‌ട്രേഷൻ നമ്പറും ഒറ്റത്തവണ പാസ്‌വേർഡും ഉപഭോക്തൃ സമ്മതവും നൽകി 72 മണിക്കൂറിനുള്ളിൽ ഫെഡറൽ ബാങ്കിന്റെ ഫാസ്ടാഗ് പോർട്ടലിലൂടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ ഉപഭോക്തൃ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ബാങ്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. നിലവിൽ കാർ, ജീപ്പ്, വാൻ തുടങ്ങിയ രാജ്യത്തെ വെഹിക്കിൾ ക്ലാസ് 4 (വിസി 4) വാഹനങ്ങളിലാണ് സേവനം ലഭിക്കുക. മുൻപ് പോർട്ട് ചെയ്ത ഫാസ്ടാഗുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |