SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.21 AM IST

പശ്ചിമേഷ്യയിലേക്ക് കണക്‌ടിവിറ്റി വർദ്ധിപ്പിച്ച് കൊച്ചി തുറമുഖം

shipping

കൊച്ചി: യു.എ.ഇ, ഒമാൻ, യമൻ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളെ ഇന്ത്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എം.ജി.ആർ ഐ.എഫ്.ആർ പുതിയ ഷിപ്പിംഗ് സേവനം വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ (ഐ.സി.ടി.ടി) ആരംഭിച്ചു. എം.വി മാർസ വിർഗോ കപ്പൽ കൊച്ചിയിലെത്തിയതോടെയാണ് സർവീസിന് തുടക്കമായത്. കപ്പലിൽ നിന്ന് 1,000ലേറെ ടി.ഇ.യു ടെർമിനൽ കൈകാര്യം ചെയ്തു. എം.വി മാർസ വിർഗോയ്ക്ക് പുറമെ എം.വി മാർസ സെനിത്തും സർവീസിലുണ്ടാകും. ഓരോ യാത്രയിലും 500ലേറെ ടി.ഇ.യു കൈകാര്യം ചെയ്യാനുള്ള ശേഷി ഇരുകപ്പലുകൾക്കുമുണ്ട് . രണ്ടാഴ്ചയിലൊരിക്കലാണ് സർവീസ്.

കൊച്ചിക്ക് പുറമെ മഹാരാഷ്ട്രയിലെ നവ ഷേവ, യു.എ.ഇയിലെ ഫുജൈറ, ഒമാനിലെ സോഹാർ, യമനിലെ ഏദൻ എന്നിവയാണ് റൂട്ടിലെ മറ്റ് കേന്ദ്രങ്ങൾ.

എം.ജി.ആർ സർവീസിന് കീഴിലുള്ള ഈ പുതിയ കപ്പൽ സന്ദർശനം ശൃംഖല വിപുലീകരിക്കാനും ഉപഭോക്താക്കൾക്ക് വിശ്വസനീയമായ കണക്ടിവിറ്റി ഉറപ്പാക്കാനും സഹായിക്കുമെന്ന് ഡി.പി വേൾഡിന്റെ പോർട്ട്‌സ് ആൻഡ് ടെർമിനൽസ് വിഭാഗം സി.ഒ.ഒ രവീന്ദർ ജോഹാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIPPING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360