
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വരുന്ന 25 വർഷത്തെ വികസന പദ്ധതികൾ തയാറാക്കുന്നതിന് ജേക്കബ്‌സ് സൊല്യൂഷൻസിന് 6.64 കോടി രൂപയുടെ കരാർ നൽകി.
സെക്കൻഡ് റൺവേ, ടാക്സിവേ, വ്യോമ ഭാഗത്തെ അനുബന്ധ വികസന പ്രവർത്തനങ്ങൾ, യാത്രാ ടെർമിനലുകളുടെ വിപുലീകരണം, കാർഗോ കോംപ്ലക്‌സ് വികസനം, വിമാനത്താവളത്തിലേയ്ക്കുള്ള മൾട്ടി മോഡൽ കണക്ടിവിറ്റി, വിമാനത്താവളത്തിന്റെ ഭാവിയിലെ വികസനത്തിനുള്ള ഭൂമി ആവശ്യകത, 25 വർഷത്തെ വ്യോമയാന വികസന സാദ്ധ്യതകൾ, പദ്ധതികളുടെ പാരിസ്ഥിതിക, സാമൂഹ്യ ആഘാത പഠനം തുടങ്ങിയവ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തും.
വിമാനത്താവളത്തിന്റെ 25 വർഷത്തെ പ്രവർത്തനത്തിൽ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 1.14 കോടിയും വിമാന സർവീസുകളുടെ എണ്ണം 73134 ആണ്. അടുത്ത കാൽ നൂറ്റാണ്ടിൽ ഉണ്ടാകാവുന്ന യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിലെ വർദ്ധനവ് പരിഗണിച്ച് വികസന തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് ഏജൻസിയുടെ പ്രധാന ചുമതല. ഇവർ പഠനം ആരംഭിച്ചു. 10 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |