SignIn
Kerala Kaumudi Online
Friday, 11 September 2026 1.09 AM IST

അന്നാ ഫ്രൈഡ് മസാലയുടെ ‘ലൈവ് സ്റ്റുഡിയോ കിച്ചൻ’

anna

കൊച്ചി: പതിനഞ്ച് വർഷത്തെ പാരമ്പര്യമുള്ള അന്നാ ഫ്രൈഡ് മസാലയുടെ പുതിയ സംരംഭമായ ‘ലൈവ് സ്റ്റുഡിയോ കിച്ചൻ’ കുണ്ടന്നൂരിലെ കമ്പനിയിൽ പ്രവർത്തനമാരംഭിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയ‌പാൽ ഉദ്ഘാടനം നിർവഹിച്ചു. അതിനൂതന സാങ്കേതികവിദ്യയും ആധുനിക പാചക രീതികളും പരിചയപ്പെടുത്തുന്നതിനും പുതിയ മസാല രുചിക്കൂട്ടുകൾ വികസിപ്പിച്ച് വിപണിയിലെത്തിക്കുന്നതിനുമാണ് ലൈവ് സ്റ്റുഡിയോ കിച്ചൻ ലക്ഷ്യമിടുന്നത്. ഭക്ഷണപ്രേമികൾക്കും പാചകത്തിൽ താൽപ്പര്യമുള്ളവർക്കും ഹോട്ടൽ, റസ്റ്റോറന്റ്, കാറ്ററിംഗ് മേഖലയിലെ പ്രൊഫഷണലുകൾക്കും പുതിയ പാചകരീതികളും മസാല രുചികളും നേരിട്ട് പരിചയപ്പെടാനും പരീക്ഷിച്ചറിയാനും ഇവിടെ അവസരമുണ്ടാകും. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും വിപണിയുടെ ആവശ്യങ്ങളും പരിഗണിച്ച് പുതിയ ഉത്‌പ്പന്നങ്ങളും രുചിക്കൂട്ടുകളും വികസിപ്പിക്കുന്നതിനും ഭക്ഷ്യമേഖലയിലെ പുതിയ വിപണന സാധ്യതകൾ കണ്ടെത്തുന്നതിനും സംരംഭം സഹായകമാകും. പൊതുജനങ്ങൾക്കും ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ സൗകര്യം സൗജന്യമായി പ്രയോജനപ്പെടുത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANNA FRED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360