
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) വാർഷിക പൊതുയോഗം
കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ അദ്ധ്യക്ഷതയിൽ
24ന് ഓൺലൈനായി നടക്കും. കമ്പനിയുടെ 2025-26 വർഷത്തെ ഓഡിറ്റു ചെയ്‌ത കണക്കുകൾ അംഗീകരിക്കുക, ഓഹരി ഉടമകൾക്കുള്ള ഡിവിഡൻ്റ് പ്രഖ്യാപനം, പുതിയ വികസന പദ്ധതികൾ തുടങ്ങിയവയാണ് പ്രധാന അജണ്ട. മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, റോജി എം. ജോൺ എന്നിവരുടെയും ബോർഡിലേയ്ക്കുള്ള നിയമനത്തിന് പൊതുയോഗത്തിന്റെ അംഗീകാരം നേടണം.
2026 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം സിയാലിന്റെ വരുമാനം 6.5 ശതമാനം ഉയർന്ന് 1220 കോടി രൂപയായി. നികുതികൾക്കു ശേഷമുള്ള ലാഭം 502 കോടി രൂപയാണ്. ഓഹരി ഉടമകൾക്ക് 55 ശതമാനം ലാഭവിഹിതം നൽകാനാൻ ഡയറക്‌ടർ ബോർഡ് ശുപാർശ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |