SignIn
Kerala Kaumudi Online
Sunday, 04 October 2026 1.20 AM IST

പശ്ചിമ ബംഗാൾ സർക്കാരുമായി കൈകോർത്ത് മലബാർ ഗ്രൂപ്പ്

malabar

കൊൽക്കത്ത: സാമൂഹിക വികസന പ്രവർത്തനങ്ങൾക്കായി മലബാർ ഗ്രൂപ്പും പശ്ചിമ ബംഗാൾ സർക്കാരുമായി സഹകരിക്കുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, കുടിവെള്ളം, വയോജന സംരക്ഷണം, കരകൗശല തൊഴിലാളി ക്ഷേമം തുടങ്ങിയ മേഖലകളിൽ ഗ്രൂപ്പ് പ്രവർത്തനം ശക്തമാക്കും. നടപ്പു സാമ്പത്തിക വർഷത്തിൽ പശ്ചിമബംഗാളിൽ 20 കോടി രൂപയുടെ സി.എസ്.ആർ പദ്ധതികൾ നടപ്പാക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈസ്റ്റ് ഇന്ത്യ റീജിയണൽ മേധാവി തഹ്സിൽ അഹമ്മദ്, മാനുഫാക്ചറിംഗ് ഹെഡ് എൻ.കെസജിദ്, സി.എസ്.ആർ സീനിയർ മാനേജർ പി.കെ ഷബീർ എന്നിവർ സംസ്ഥാന ധനമന്ത്രി ഡോ. സ്വപൻ ദാസ്ഗുപ്തയ്ക്ക് ഇതുസംബന്ധിച്ച ലെറ്റർ ഒഫ് ഇന്റന്റ് (എൽ.ഒ.ഐ) കൈമാറി. സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണ് ലക്ഷ്യം. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന 297 മൈക്രോ ലേണിംഗ് സെന്ററുകളെ മലബാർ ഗ്രൂപ്പ് പിന്തുണയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALABAR GROUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360