
കോഴിക്കോട് : മൈജിയുടെ മാസ് ഓണം സീസൺ'4 ഗ്രാൻഡ് ഫൈനൽ നറുക്കെടുപ്പ് തൊണ്ടയാട് മൈജി ഫ്യൂച്ചർ എപിക് ഷോറൂമിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. വ്യവസായ-ഐ. ടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ കെ. ജയന്ത്, ഫൈസൽ ബാബു, എം. എ റസാഖ് മാസ്റ്റർ, കെ. പ്രവീൺ കുമാർ, മേയർ ഒ. സദാശിവൻ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുലിൻ, കോർപ്പറേഷൻ കൗൺസിലർ ടി. റിനീഷ് തുടങ്ങിയവർ പങ്കെടുത്തു.
ബമ്പർ സമ്മാനമായ ബി.എം.ഡബ്ലു കാർ തിരുവനന്തപുരം സ്വദേശി വിഷ്ണു ( പനവിള മൈജി ഫ്യൂച്ചർ) നേടി. പി. മുഹ്സിൻ (പെരിന്തൽമണ്ണ ഫ്യൂച്ചർ), ടി. എച്ച് ഷിജി ( കണ്ണൂർ ഫ്യൂച്ചർ), എസ്. അഭിലാഷ് (മാവേലിക്കര ഫ്യൂച്ചർ), പ്രകാശൻ (കാഞ്ഞങ്ങാട് ഫ്യൂച്ചർ), എം. മുകേഷ് ( കരുനാഗപ്പള്ളി ഫ്യൂച്ചർ) എന്നിവർ കാറുകളും നേടി. ഷജിത (പൊറ്റമ്മൽ ഫ്യൂച്ചർ), ഹറോൾഡ് തോമസ് (തൊടുപുഴ ഫ്യൂച്ചർ), സർജ (ആക്കുളം ഫ്യൂച്ചർ), ശ്രുതി പി. രാമകൃഷ്ണൻ (ബൈപാസ് റോഡ് മൈജി), ഇ. റീമ( ആക്കുളം ഫ്യൂച്ചർ) എന്നിവർ സ്‌കൂട്ടറുകൾ നേടി. 30 പേർക്ക് ഒരു ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, 5 ഇന്റർനാഷണൽ ട്രിപ്പ് തുടങ്ങിയ സമ്മാനങ്ങളും ലഭിച്ചു. സമ്മാനങ്ങൾ 45 ദിവസത്തിനകം ഉപഭോക്താക്കൾക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |