ശ്രീനഗർ: ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രാവിനെ കണ്ടെത്തി. അതിന്റെ കാലിൽ ഒരു വളയവും ഉർദു കുറിപ്പും പാകിസ്ഥാൻ കറൻസിയും ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ 6.40ന് സാംബയിലെ മാവാ എന്ന അതിർത്തി ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപമാണ് പ്രാവിനെ കണ്ടെത്തിയത്. പ്രാവിന്റെ കാലിലെ വളയത്തിൽ '033341214150' എന്ന കോഡ് നമ്പറും രേഖപ്പെടുത്തിയിരുന്നു.
ഈ വളയത്തിനൊപ്പം ഉർദു കുറിപ്പും പാകിസ്ഥാൻ കറൻസിയും കെട്ടിവച്ച നിലയിലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രാവിനെ പിടികൂടിയശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രാവിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. പ്രാവിനെ പരിശോധിച്ചുവരികയാണെന്നും അതിന്റെ ഉറവിടവും പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സന്ദേശങ്ങൾ കൈമാറുന്നതിനും കള്ളക്കടത്തിനും പ്രാവിനെ ഉപയോഗിക്കുന്ന സംഭവങ്ങൾ ജമ്മു കാശ്മീരിലെയും പഞ്ചാബിലെയും അതിർത്തി പ്രദേശങ്ങളിൽ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
A pigeon was found under suspicious circumstances near a temple in Mawa, a border village in Samba district of Jammu and Kashmir, at around 6:40 am on Saturday. Officials said the pigeon had a ring bearing the code number “033341214150” on its leg, along with a note written in Urdu and Pakistani currency.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |