
കൊച്ചി: ഹോണ്ട കാർസ് ഇന്ത്യയുടെ പുതിയ ഹോണ്ട എലിവേറ്റിന്റെ പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു. രാജ്യത്തെ എല്ലാ അംഗീകൃത ഹോണ്ട ഡീലർഷിപ്പുകളിലും 21,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാം. നാളെ പുതിയ എലിവേറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യയാണ് പുതിയ എലിവേറ്റിന്റെ ആദ്യ ലോഞ്ച് വിപണി. കൂടുതൽ ഫീച്ചറുകളും മെച്ചപ്പെടുത്തലുകളും ഉൾപ്പെടുത്തി കൂടുതൽ ബോൾഡായ ഡിസൈനും പ്രീമിയം ക്യാബിൻ അനുഭവവുമാണ് പുതിയ മോഡലിൽ ഒരുക്കിയിരിക്കുന്നത്. ബോൾഡ് ഡിസൈൻ, മികച്ച റോഡ് സാന്നിധ്യം, ഡ്രൈവിംഗ് അനുഭവം, സുരക്ഷ, വിശാലമായ ഇന്റീരിയർ, സുഖസൗകര്യങ്ങൾ എന്നിവയാണ് എലിവേറ്റിന്റെ പ്രധാന സവിശേഷതകൾ. ഉത്സവകാലത്തിന് മുന്നോടിയായാണ് പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |