SignIn
Kerala Kaumudi Online
Saturday, 13 June 2026 2.23 AM IST

ലോകത്തിന് ആദ്യ ട്രില്യണയര്‍, ഇനിയും ദൗത്യങ്ങളുമായി ഇലോണ്‍ മസ്‌ക്

musk

ന്യൂയോര്‍ക്ക്: ലോക ചരിത്രത്തില്‍ ആദ്യമായി ഒരു ലക്ഷം കോടി ഡോളര്‍ ആസ്തി(ട്രില്യയണര്‍) കൈവരിച്ച് അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌ക് പുതിയ വിസ്മയം സൃഷ്ടിച്ചു. ഇന്നലെ ആരംഭിച്ച ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ സ്ഥാപനമായ സ്പേസ്എക്‌സിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക്(ഐ.പി.ഒ) ലഭിച്ച അസാധാരണമായ നിക്ഷേപ പിന്തുണയാണ് റെക്കാഡ് നേട്ടത്തിന് സഹായിച്ചത്. ഓഹരി ഒന്നിന് 135 ഡോളര്‍ വില നിശ്ചയിച്ചാണ് സ്പേസ്എക്‌സ് ഐ.പി.ഒ നടന്നത്. നാസ്ദാക്കില്‍ ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില 175 ഡോളര്‍ വരെ വില ആദ്യ ദിനത്തില്‍ ഉയരുമെന്നാണ് പ്രവചനം. ഓഹരി വില്‍പ്പനയിലൂടെ 7,500 കോടി ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്. ഈ വിലയില്‍ മാത്രം സ്പേസ്എക്സിന്റെ മൊത്തം മൂല്യം 1.77 ലക്ഷം കോടി ഡോളറായി ഉയരും. കഴിഞ്ഞ വര്‍ഷം 500 കോടി ഡോളറിന്റെ നഷ്ടമുണ്ടായെങ്കിലും കമ്പനിയുടെ ഓഹരികള്‍ നിക്ഷേപകര്‍ ആവേശത്തോടെ വാങ്ങികൂട്ടി. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളിലൊന്നായി സ്പേസ്എക്‌സ് മാറി.

സ്പേസ്എക്‌സ്

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബഹിരാകാശ സംരംഭമാണ് സ്പേസ്എക്സ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ടെലികമ്മ്യൂണിക്കേഷന്‍സ് എന്നീ മേഖലകളിലും സജീവമായ സ്പേസ്എക്സിന്റെ സ്ഥാപകന്‍ ടെസ്ലയുടെ ഉടമ ഇലോണ്‍ മസ്‌കാണ്. 2002ല്‍ മസ്‌ക് ആരംഭിച്ച സ്പേസ്എക്സിന്റെ 55.6 കോടി ഓഹരികള്‍ ഒരെണ്ണത്തിന് 135 ഡോളര്‍ വില നിശ്ചയിച്ചാണ് വില്‍പ്പന നടത്തുന്നത്. ഈ വിലയില്‍ കമ്പനിയുടെ വിപണി മൂല്യം രണ്ട് ലക്ഷം കോടി ഡോളര്‍ കവിയും.

ആദ്യ വില്‍പ്പനയ്ക്ക് മസ്‌ക് എത്തിയില്ല

സ്പേസ്എക്സ് ഓഹരി വ്യാപാരത്തിന് തുടക്കമിടുന്ന ചടങ്ങില്‍ മണി മുഴക്കാന്‍ ഇലോണ്‍ മസ്‌ക് എത്തിയില്ല. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരാണ് ഇന്നലെ വിപണി പ്രവേശം ഉത്സവമാക്കിയത്.

മസ്‌കിന്റെ ആസ്തി

സ്പേസ്എക്സ് : 58,000 കോടി ഡോളര്‍

ടെസ്ല : 16,700 കോടി ഡോളര്‍

സ്റ്റോക്ക് ഓപ്ഷന്‍: 15,000 കോടി ഡോളര്‍

എക്സ്എ.ഐ: 6,000 കോടി ഡോളര്‍

മറ്റ് സംരംഭങ്ങള്‍: 5,000 കോടി ഡോളര്‍

ദൗത്യം - ചന്ദ്രന്‍ മുതല്‍ ചൊവ്വ വരെ മനുഷ്യരെ എത്തിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MUSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360