SignIn
Kerala Kaumudi Online
Thursday, 20 August 2026 12.10 PM IST

ഓണക്കാലത്ത് കുതിച്ചുയർന്ന് സ്വർണവില; ഒറ്റയടിക്ക് കൂടിയത് 3160 രൂപ, ഇന്നത്തെ നിരക്ക്

gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു ഗ്രാം സ്വർണത്തിന് 395 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന്റെ ഇന്നത്തെ വില 14,600 രൂപയായി. ഒരു പവന് 3,160 രൂപ കൂടി 1,16,800 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനുണ്ടായ വിലക്കയറ്റമാണ് കേരളത്തിലും സ്വർണവിപണിയിൽ പ്രതിഫലിച്ചത്. ഓണക്കാലത്ത് വില വർദ്ധനവ് സ്വർണം വാങ്ങുന്നവർക്ക് ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 14,​ 205 രൂപയായിരുന്നു. പവന് 1,​13,​640 രൂപയായുമായിരുന്നു.

ജൂണിന് ശേഷം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ ശക്തമായി തുടരുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളനുസരിച്ച് ജൂണിൽ കേന്ദ്ര ബാങ്കുകൾ 51 ടൺ നെറ്റ് സ്വർണം വാങ്ങി. മേയിൽ 41 ടൺ വാങ്ങിയിരുന്നു. ഇക്കാലയളവിൽ 19 ടൺ സ്വർണം വാങ്ങിയ പോളണ്ടാണ് ഒന്നാമത്. ചൈനയിലെ കേന്ദ്ര ബാങ്ക് 15 ടൺ വാങ്ങി. ഉസ്‌ബെക്കിസ്ഥാൻ 9 ടണ്ണും ഖസാക്ക്സ്ഥാൻ, സിംഗപ്പൂർ എന്നിവ 7 ടൺ വീതവും ശേഖരം വർദ്ധിപ്പിച്ചു. ജോർദാൻ, ചെക്ക് റിപ്പബ്ളിക് എന്നിവയും സ്വർണം വാങ്ങി.

വെള്ളി വില

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 10 രൂപ വർദ്ധിച്ച് ഒരു ഗ്രാമിന് 260 രൂപയായി. 10 ഗ്രാമിന് 2,600 രൂപയും 100 ഗ്രാമിന് 26,000 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,60,000 രൂപ നൽകണം.

English Summary

Gold prices in Kerala have surged significantly, with a gram now at 14,600 rupees following a 395-rupee increase. A sovereign (eight grams) costs 1,16,800 rupees. This escalation mirrors a rise in international gold rates, largely due to ongoing gold acquisitions by global central banks. Silver prices also registered an increase.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM GOLD PRICE, GOLD PRICE KERALA, KERALA GOLD RATE, GOLD PRICE HIKE, TODAY GOLD RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360