
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. 22കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,510 രൂപയാണ്. ഒരുപവന് 440 രൂപ കുറഞ്ഞ് 1,16,080 രൂപയായി.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവൻ സ്വർണത്തിന്റെ വില 1,16,520 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിനും ഇന്നലെ 45 രൂപ കുറഞ്ഞിരുന്നു. സ്വർണ വിലയിൽ താത്കാലികമായി ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു.1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില. മേയ് പതിമൂന്നിന് സ്വർണവിലയിൽ വൻ വർദ്ധനയാണ് ഉണ്ടായത്. ഒരു ദിവസംകൊണ്ട് പതിനായിരത്തോളം രൂപ കൂടിയതിനെ തുടർന്ന് സ്വർണവില പവന് 1,23,120 എന്ന നിരക്കിലെത്തിയിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിൽക്കെ, രാജ്യത്തെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും രൂപയെ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സർക്കാർ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |