SignIn
Kerala Kaumudi Online
Monday, 17 August 2026 12.47 PM IST

ഞെട്ടിച്ച് 'പൊന്നിൻ ചിങ്ങം': വീണ്ടും 1,14,000 കടന്ന് സ്വർണവില, ഇന്നത്തെ നിരക്കറിയാം

gold-rate
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന് 1,14,160 രൂപയായി. ഒരു ഗ്രാമിന് 50 രൂപ വർദ്ധിച്ച് 14,270 രൂപയുമായി. ശനിയാഴ്ച ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായിരുന്നു വില. ഇന്നത്തെ വർദ്ധനയോടെ സ്വർണവില ജൂണിന് ശേഷം ആദ്യമായി 1,14,000ന് മുകളിലെത്തി.

വീണ്ടും സ്വർണവില 1,30,000 കടക്കുമോ എന്ന ആശങ്കയിലാണ് ആഭരണം വാങ്ങിക്കാൻ തയ്യാറെടുക്കുന്നവർ. ആഗോളവിപണിയിലെ കയറ്റിറക്കങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തൽ. ചിങ്ങം പിറന്നതോടെ ഇന്നുമുതൽ വിവാഹസീസണിനും തുടക്കമായിട്ടുണ്ട്. സ്വർണത്തിന്റെ വില കുറയുമെന്ന പ്രതീക്ഷയിൽ ആഭരണം വാങ്ങിക്കാൻ കാത്തിരുന്നവർക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ഇന്നത്തെ നിരക്ക് സൂചിപ്പിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ റെക്കോർഡ് സ്വർണ വില.

ആഗോള സ്വർണവില, ഡോളർ-രൂപ വിനിമയ നിരക്ക്, രാജ്യാന്തര സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളാണ് കേരളത്തിൽ സ്വർണവില ഉയരാൻ കാരണമാകുന്നത്. സെപ്തംബറിൽ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാദ്ധ്യത കുറഞ്ഞതും ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണമായതായാണ് ചൂണ്ടിക്കാട്ടുന്നത്. പശ്ചിമേഷ്യൻ സംഘർഷവും ഇപ്പോഴും നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയുമെല്ലാം സ്വർണവിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

English Summary

Gold prices in Kerala rose again, with the price of one sovereign increasing by ₹400 to ₹1,14,160, while one gram rose by ₹50 to ₹14,270. The price crossed ₹1.14 lakh for the first time since June. Global gold prices, the rupee-dollar exchange rate, geopolitical tensions, and expectations of lower US interest rates are contributing to the latest increase.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD PRICE, GOLD RATE TODAY, KERALA GOLD RATE, CHINGAM, WEDDING SEASON GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360