
ഹൂസ്റ്റൺ: ഒരു കളിപോലും ജയിച്ചില്ലെങ്കിലും മൂന്ന് വമ്പന്മാരെ സമനിലയിൽ തളച്ച ആഫ്രിക്കൻ കുഞ്ഞുദ്വീപ് കേപ് വെർദേ ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം റൗണ്ടിൽ. സ്പെയ്‌നിനെ ഗോൾരഹിത സമനിലയിൽ തളച്ചുതുടങ്ങിയ കേപ് വെർദേ, പിന്നാലെ ഉറുഗ്വേയെ 2- 2നും ഇന്നലെ സൗദിയെ ഗോൾരഹിതമായും സമനിലയിൽ പിടിച്ചുകെട്ടി. എച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. രണ്ടാം റൗണ്ടിൽ അർജന്റീനയാണ് എതിരാളികൾ.
ലോകകപ്പ് നോക്കൗട്ടിലെത്തുന്ന ഏറ്റവും ചെറിയ രാജ്യമാണ് കേപ് വെർദേ.
കേപ് വെർദേയുടെ വിസ്മയയാത്ര ആദ്യ ലോകകപ്പ് ചാമ്പ്യന്മാരായ ഉറുഗ്വേയുടെ വഴിയാണ് അടച്ചത്. ഇന്നലെ സ്പെയ്‌നിനോട് ഒറ്റ ഗോളിന് തോറ്റ ഉറുഗ്വേ, തുടർച്ചയായ രണ്ടാം ലോകകപ്പിലും നോക്കൗട്ട് കാണാതെ പുറത്തായി. ബെൽജിയവും ഈജിപ്തും ജി ഗ്രൂപ്പിൽ നിന്നും ഫ്രാൻസും നോർവേയും ഐ ഗ്രൂപ്പിൽ നിന്നും നോക്കൗട്ടിലെത്തി. അവസാനഗ്രൂപ്പ് മത്സരങ്ങളിൽ ഫ്രാൻസ് 4- 1ന് നോർവേയേയും ബെൽജിയം 5- 1ന് ന്യൂസിലാൻഡിനെയും തോൽപ്പിച്ചു.
ഇന്ന് രാവിലെ അർജന്റീന- ജോർദാൻ, അൾജീരിയ- ഓസ്ട്രിയ മത്സരങ്ങളോടെ പ്രാഥമിക റൗണ്ട് പൂർത്തിയാകും. ഇതോടെ രണ്ടാം റൗണ്ടിന്റെ മുഴുവൻ ലൈനപ്പ് വ്യക്തമാകും. ഇന്ന് രാത്രി 12.30ന് ദക്ഷിണാഫ്രിക്കയും കാനഡയും തമ്മിലുള്ള മത്സരത്തോടെ നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കമാകും.
രണ്ടാം റൗണ്ട് ഫിക്സ്ചർ
(ഇതുവരെ ഉറപ്പായ മത്സരങ്ങൾ)
ദക്ഷിണാഫ്രിക്ക Vs കാനഡ
ബ്രസീൽ Vs ജപ്പാൻ
ജർമ്മനി Vs പരാഗ്വേ
ഹോളണ്ട് Vs മൊറോക്കോ
നോർവേ Vs ഐവറി കോസ്റ്റ്
ഫ്രാൻസ് Vs സ്വീഡൻ
യു.എസ് Vs ബോസ്നിയ
ഓസ്ട്രേലിയ Vs ഈജിപ്ത്
അർജന്റീന Vs കേപ് വെർദേ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |