ന്യൂ യോര്‍ക്ക് ന്യൂ ജേഴ്‌സി: ഫിഫ ലോകകപ്പ് ഫൈനല്‍ 2026ല്‍ അര്‍ജന്റീനയും സ്‌പെയിനും ഏറ്റുമുട്ടുകയാണ്. ആദ്യ പകുതി പിന്നിടുമ്പോള്‍ ഗോള്‍രഹിത സമനിലയിലാണ് മത്സരം പുരോഗമിക്കുന്നത്. മത്സരത്തിന്റെ തുടക്കം മുതല്‍ സ്‌പെയിന്‍ ആണ് കളം നിറഞ്ഞ് കളിക്കുന്നത്. കൃത്യമായ പാസുകളിലൂടെ കളിയുടെ നിയന്ത്രണം സ്പാനിഷ് വമ്പന്‍മാര്‍ ഏറ്റെടുത്തു.
ഗോളിലേക്ക് മികച്ച ഒരുപിടി അവസരങ്ങള്‍ ഒരുക്കിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ യൂറോപ്യന്‍ വമ്പന്‍മാര്‍ക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ഒരു മഞ്ഞ കാര്‍ഡ് കണ്ട പ്രതിരോധ നിര താരം ലിസാന്‍ഡ്രോ മാര്‍ട്ടീനസിനെ പിന്‍വലിച്ച സ്‌കലോണി പകരക്കാരനായി വെറ്ററന്‍ ഡിഫന്‍ഡര്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയെ ആണ് കളത്തില്‍ ഇറക്കിയത്.
ഗോളിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാന്‍ നിലവിലെ ലോക ചാമ്പ്യന്‍മാര്‍ക്ക് കഴിഞ്ഞില്ല. മെസി ഉള്‍പ്പെടെ നിറം മങ്ങുന്ന കാഴ്ചയാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ആദ്യ പാതിയില്‍ കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |