റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടു. വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ നിന്ന് പുക ഉയരുന്നതായും വിവരങ്ങൾ പുറത്തുവന്നു.
കിംഗ് ഖാലിദ് വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ വിക്ഷേപിച്ചതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ സ്ഥിരീകരിച്ചു. സൗദി വ്യോമാതിർത്തി അടയ്ക്കാൻ നിർബന്ധിതരാക്കുമെന്ന മുന്നറിയിപ്പും ഹൂതികൾ നൽകി. അതേസമയം റിയാദ് ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു.
ആക്രമണത്തെ തുടർന്ന് റിയാദിലെ വിമാന സർവീസുകൾ മണിക്കൂറുകളോളമാണ് താറുമാറായത്. നഗരത്തിലെ എല്ലാ ഭാഗങ്ങളിലും അധികൃതർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ വിവിധ രാജ്യാന്തര കമ്പനികൾ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചു. ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പ് ലഭിച്ചു. വിദ്യാർത്ഥികളോട് വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയാനും നിർദ്ദേശം നൽകി
2022ലെ വെടിനിർത്തലിന് ശേഷം ശാന്തമായിരുന്ന യെമനിലെ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമായതോടെയാണ് ഹൂതി ആക്രമണങ്ങളും ശക്തമായത്. ചെങ്കടൽ തീരത്തും തായിസ് മേഖലയിലും ഏറ്റുമുട്ടൽ തുടരുകയാണ്. ആഭ്യന്തരയുദ്ധം വീണ്ടും ആരംഭിച്ചതിനെ തുടർന്ന് രണ്ട് ലക്ഷം പേർ ഇതിനകം പലായനം ചെയ്തതായാണ് കണക്ക്.
Houthi rebels launched a ballistic missile attack targeting King Khalid International Airport in Riyadh, disrupting flight operations for several hours. Saudi coalition forces said they intercepted two missiles aimed at the capital.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |