
കിൻഷസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിൽ (ഡി.ആർ കോംഗോ) എബോള വൈറസ് വ്യാപനത്തിനെതിരെ ബോധവത്കരണം നടത്തിയ ആരോഗ്യ പ്രവർത്തകനെ കുത്തിക്കൊന്നു. വെള്ളിയാഴ്ച ഷോപോ പ്രവിശ്യയിലായിരുന്നു സംഭവം. ജല മലിനീകരണം വഴി ബോധപൂർവ്വം വൈറസ് പടർത്തുകയാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കളാണ് ആരോഗ്യ പ്രവർത്തകനെ ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകന് ഗുരുതര പരിക്കേറ്റു. എബോള പ്രതിരോധ സംഘങ്ങൾക്കും ആശുപത്രികൾക്കും നേരെ രാജ്യത്ത് ആക്രമണങ്ങൾ തുടർക്കഥയാണ്. ഇതുവരെ പതിനായിരത്തിലേറെ പേർക്കാണ് രോഗം ബാധിച്ചത്. 4,887 പേർ മരിച്ചു. ഏപ്രിൽ പകുതിയോടെ കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് വൈറസ് വ്യാപനം തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |