SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.12 PM IST

ഇനി ക്യൂ നിൽക്കേണ്ട; വീട്ടിലിരുന്ന് മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം

liquor
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഡൽഹിയിലെ മദ്യഷോപ്പുകളിൽ ഉപഭോക്താക്കൾക്ക് മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം. ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (ഡിഎസ്ഐഐഡിസി) വികസിപ്പിച്ചെടുത്ത ‌'ഡൽഹി ലിക്വ‌ർ ബുക്കിംഗ്' മൊബൈൽ ആപ്പ് വഴിയാണ് ബുക്ക് ചെയ്യുന്നത്. ഇതിൽ ഹോം ഡെലിവറി ഉൾപ്പെടുന്നില്ല. ഡൽഹിയിലെ 208 മദ്യശാലകളിലാണ് ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചിരിക്കുന്നത്.

പണമടച്ച് 48 മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾ മദ്യം നേരിട്ടുപോയി വാങ്ങണമെന്നതാണ് ഇതിലെ പ്രധാന നിബന്ധന. മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂ കുറയ്ക്കുക, പേയ്‌മെന്റ് കൗണ്ടറുകളിലെ തിരക്ക് ലഘൂകരിക്കുക, വിലവിവരങ്ങളിലും ബില്ലിംഗിലും കൂടുതൽ സുതാര്യത വരുത്തുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ആപ്പ് വഴി ഇഷ്ടമുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാനും സ്റ്റോക്ക് ലഭ്യമാണോ എന്ന് പരിശോധിക്കാനും കുപ്പിയുടെ അളവ്, എണ്ണം എന്നിവ തിരഞ്ഞെടുക്കാനും കഴിയുന്നു. ബുക്കിംഗ് പൂർത്തിയായി കഴിഞ്ഞാൽ ആപ്പിൽ ഒരു ക്യൂആർ കോഡ് തെളിയും. ഉപഭോക്താക്കൾ തിരഞ്ഞെടുത്ത മദ്യശാല സന്ദർശിച്ച് ഈ കോഡ് കാണിക്കണം.

ഇത് സ്കാൻ ചെയ്തശേഷമേ മദ്യക്കുപ്പികൾ കൈമാറുകയുള്ളൂ. ഡൽഹിയിലെ അബ്കാരി നിയമങ്ങൾ അനുസരിച്ച് ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾക്ക് കുറഞ്ഞത് 25 വയസ് ഉണ്ടായിരിക്കണം. നിലവിലുള്ള മദ്യം വാങ്ങാൽ പരിധികൾ തുടർന്നും ബാധകമായിരിക്കും. ഓർഡറുകൾ കൈപ്പറ്റുന്നതിന് മുൻപ് ഉപഭോക്താകൾക്ക് അത് റദ്ദാക്കാനും സാധിക്കും. എന്നാൽ മദ്യം വിൽക്കുകയോ കൈപ്പറ്റുകയോ ചെയ്തുകഴിഞ്ഞാൽ കുപ്പികൾ തിരികെ നൽകാൻ വ്യവസ്ഥയില്ല.

English Summary

Consumers in Delhi can now book liquor online through the Delhi Liquor Booking mobile app developed by the Delhi State Industrial and Infrastructure Development Corporation (DSIIDC). The facility has been launched at 208 liquor shops to reduce long queues and ease congestion at payment counters. However, home delivery is not available.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI LIQUOR ONLINE BOOKING, DELHI LIQUOR BOOKING APP, DELHI LIQUOR SHOPS, DELHI LIQUOR QR CODE BOOKING, DELHI LIQUOR PURCHASE RULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360