ജിദ്ദ: ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകർത്തതായി റിപ്പോർട്ട്. മിസൈലുകൾ തടഞ്ഞതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ മക്ക, മദീന മേഖലകളിൽ പതിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് വിവിധ പ്രദേശങ്ങളിൽ പതിച്ചതെന്ന് സൗദി സിവിൽ ഡിഫൻസ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. മക്കയ്ക്ക് പുറത്തുള്ള വാദി മുഗമാസ്, ജിദ്ദയിലെ അൽ നുസ്ഹ മേഖല, തായിഫിലെ വാദി ജലീൽ, റാബിഗിലെ ജനവാസമില്ലാത്ത പ്രദേശം എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങൾ വീണത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ്, സംഭവങ്ങൾക്ക് പിന്നാലെ പടിഞ്ഞാറൻ മേഖലയിലെ നാല് പ്രവിശ്യകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. മക്ക അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് അപകടസാധ്യത കണക്കിലെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിർദേശിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമാം, നജ്‌റാൻ മേഖലകളിലെ വിമാനത്താവളങ്ങൾ എന്നിവ ലക്ഷ്യമിട്ടെന്നാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീയുടെ പ്രസ്താവന. തെക്കൻ മേഖലയിലെ ഖമീസ് മുഷൈത്ത് വ്യോമതാവളവും കിഴക്കൻ മേഖലയിൽനിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്ന പൈപ്പ്‌ലൈനും എണ്ണ പമ്പിംഗ് കേന്ദ്രങ്ങളും ആക്രമണലക്ഷ്യങ്ങളായിരുന്നുവെന്നും ഹൂതികൾ അറിയിച്ചു.
Saudi Arabia said its defense system intercepted ballistic missiles fired by Yemen's Iran-backed Houthis, but debris from the interception fell in the Mecca and Medina regions - including Wadi Mughamas near Mecca, Al Nusha in Jeddah, Wadi Jaleel in Taif, and Rabigh.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |