SignIn
Kerala Kaumudi Online
Tuesday, 09 June 2026 12.05 PM IST

ചെറുമകനെ വിവാഹം കഴിച്ച് മുത്തശ്ശി; ​പിന്നാലെ ഭർത്താവിനെയും മക്കളെയും കൊല്ലാൻ പദ്ധതി

READ ENGLISH VERSION
marriage

ലക്നൗ: 50കാരിയായ മുത്തശ്ശി ചെറുമകനോടൊപ്പം ഒളിച്ചേോടി വിവാഹം കഴിച്ചു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. നാല് മക്കളുള്ള ഇന്ദ്രാവതി എന്ന സ്ത്രീയാണ് തന്റെ ചെറുമകനായ ആസാദിനെ വിവാഹം കഴിച്ചത്. വിവാഹശേഷം ഇരുവരും എവിടെയാണ് പോയതെന്ന് വ്യക്തമല്ല. ഇന്ദ്രാവതി ഭർത്താവിനെയും കുട്ടികളെയും കൊല്ലാൻ പദ്ധതിയിട്ടതായും റിപ്പോർട്ടുണ്ട്.

മുത്തശ്ശിയും ചെറുമകനും ഗോവിന്ദ് സാഹിബ് ക്ഷേത്രത്തിൽ പോയി സിന്ദൂരമിടുകയും അഗ്നിക്ക് വലം വച്ച് വിവാഹം കഴിക്കുകയും ചെയ്തതായാണ് വിവരം. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഇന്ദ്രാവതിയ്ക്ക് ഉള്ളത്. ഇവരുടെ കുടുംബം അംബേദ്കർ നഗറിനടുത്താണ് താമസിക്കുന്നത്. ഇന്ദ്രാവതിയും ആസാദും തമ്മിൽ കുറച്ചുകാലമായി പ്രണയത്തിലാണെന്നാണ് വിവരം. ഇടയ്ക്കിടെ കണ്ടുമുട്ടിയിരുന്നുവെങ്കിലും ചെറുമകൻ ആയതിനാൽ ആർക്കും ഇവരുടെ ബന്ധത്തിൽ സംശയം തോന്നിയിരുന്നില്ല.

marriage

ഒളിച്ചോടുന്നതിന് നാല് ദിവസം മുൻപ് ഇന്ദ്രാവതിയും ചെറുമകനും രഹസ്യമായി സംസാരിക്കുന്നത് ഭർത്താവ് ചന്ദ്രശേഖർ കണ്ടിരുന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ചറിഞ്ഞ ചന്ദ്രശേഖർ ശക്തമായി അതിനെ എതിർത്തു. എന്നാൽ ഇരുവരും ബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറായില്ല. പ്രശ്നം പരിഹരിക്കാൻ ചന്ദ്രശേഖർ പൊലീസിനെ സമീപിച്ചെങ്കിലും ഇരുവരും പ്രായപൂർത്തിയായതിനാൽ പൊലീസ് ഇടപെടാൻ തയ്യാറായില്ല.ചന്ദ്രശേഖറിന്റെ രണ്ടാമത്തെ ഭാര്യയാണ് ഇന്ദ്രാവതി. ജോലി സംബന്ധമായി വീട്ടിൽ നിന്ന് ഇടയ്ക്കിടെ ചന്ദ്രശേഖർ മാറിനിൽക്കുമായിരുന്നു. ഇതാണ് ഇന്ദ്രാവതിയും ആസാദും തമ്മിലുള്ള ബന്ധം വളരാൻ കാരണമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MARRIAGE, WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360