SignIn
Kerala Kaumudi Online
Friday, 10 July 2026 9.51 PM IST

2029ൽ രാജ്യത്ത് ബിജെപിയുടെ സ്വപ്ന പദ്ധതി നടപ്പാകും,​ 99 ശതമാനം പേരും പിന്തുണക്കുന്നുവെന്ന് ജെ പി സി

parliament-

പനാജി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്‌കാരം 2029 ലോക്സഭാ തിരഞ്ഞെടുപ്പോടെ നിലവിൽ വന്നേക്കുമെന്ന് സൂചന. ഇതിനുള്ള ചട്ടക്കൂട് രൂപീകരിക്കാനുള്ള പാർലമെന്റിന്റെ സംയുക്ത സമിതി പ്രവർത്തനം വേഗത്തിലാക്കിയെന്ന് സമിതി അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ പി.പി. ചൗധരി പറഞ്ഞു. ഗോവയിൽ സമിതിയുടെ രണ്ടുദിവസത്തെ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോടായിരുന്നു പ്രതികരണം.


രാജ്യമെമ്പാടുമുള്ള വിവിധ കക്ഷികളുമായി ജെ.പി.സി കൂടിക്കാഴ്ച നടത്തി. 99 ശതമാനം പേരും പരിഷ്‌കാരത്തെ പിന്തുണച്ചു. ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകൾ രാജ്യത്ത് ഏകദേശം 7 ലക്ഷം കോടി രൂപയുടെ ബാദ്ധ്യതയുണ്ടാക്കുന്നു. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിലെ പ്രായോഗിക വെല്ലുവിളികളും അവ പരിഹരിക്കാനുള്ള വഴികളുമായിരുന്നു ചർച്ചയുടെ പ്രധാന വിഷയമെന്ന് അദ്ദേഹം പറഞ്ഞു.


ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ ഭരണഘടനാ വിദഗ്ദ്ധരും സിവിൽ സൊസൈറ്റി സംഘടനകളും വിദ്യാഭ്യാസ വിദഗ്ദ്ധരും ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JPC, ONEINDIA ONE ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360