SignIn
Kerala Kaumudi Online
Saturday, 16 May 2026 4.07 AM IST

ക്ലാസ് മുറിയിൽ മർദ്ദനം,​ വിദ്യാർത്ഥിയെ ചവിട്ടിയും അടിച്ചും അദ്ധ്യാപകന്റെ ക്രൂരത

beats-student-

ന്യൂഡൽഹി: കോച്ചിംഗ് സെന്ററിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അദ്ധ്യാപകൻ. രാജ്യ തലസ്ഥാനത്തെ ഒരു കോച്ചിംഗ് സെന്ററിലാണ് സംഭവം. ഇതിന്റെ വീഡിയോ സേഷ്യൽ മീഡിയയിൽ വൈറലാണ്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, നിലത്തിരിക്കുന്ന വിദ്യാർത്ഥിയെ അദ്ധ്യാപകൻ കനമുള്ള വടി ഉപയോഗിച്ച് അടിക്കുന്നത് കാണാം. അദ്ധ്യാപകനെ എതിർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ മർദ്ദനം തുടരുകയും വിദ്യാർത്ഥിയുടെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ ഭയപ്പെടുത്തുന്ന മറ്റൊരു കാഴ്ച മുറിയിലുള്ള മറ്റ് വിദ്യാർത്ഥികളുടെ പ്രതികരണമാണ്. സഹപാഠികൾ ആരും തന്നെ അദ്ധ്യാപകന്റെ അക്രമത്തെ തടയാൻ പോലും ശ്രമിക്കുന്നില്ല.


വീഡിയോ പുറത്തുവന്നതിന് പിന്നാലെ അദ്ധ്യാപകനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഒരു വിദ്യാർത്ഥിപോലും അദ്ധ്യാപകന്റെ പെരുമാറ്റത്തിനെതിരെ ശബ്ദമുയർത്തുന്നില്ലെന്ന് ഒരാൾ കുറിച്ചു. ഇത്തരം കോച്ചിംഗ് മാഫിയകൾക്കെതിരെ കർശന നടപടിവേണമെന്നും ആവശ്യപ്പെട്ടു. ക്ലാസ് മുറിയിലുണ്ടായിരുന്ന എല്ലാ കുട്ടികളും ഈ കാഴ്ച കണ്ട് മാനസികമായി തകർന്നിട്ടുണ്ടാകുമെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇത്തരം 'കോച്ചിംഗ് സെന്ററുകളിൽ പഠിക്കാൻ പോകുന്ന കുട്ടികൾക്ക് പിന്നീട് ആത്മവിശ്വാസം നഷ്ടപ്പെടുന്നതിൽ അതിശയിക്കാനില്ലെന്നും വിമർശനമുയർന്നു. മുന്നിലിരുന്ന് ചിരിക്കുന്ന ചില വിദ്യാർത്ഥികളുടെ മനോഭാവം ക്രൂരത നിറഞ്ഞതാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം ഒരിക്കലും ഭയത്തിലൂടെയോ അക്രമത്തിലൂടെയോ നൽകേണ്ടതല്ലെന്നാണ് ചിലരുടെ അഭിപ്രായം. അദ്ധ്യാപകനെതിരെ നിയമനടപടിവേണമെന്നും ഇത്തരക്കാരെ ജയിലിലടയ്ക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIRAL, BEATEN, DELHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360