
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം വിജയകരം. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിച്ചു. മറ്റ് പരിശോധനകൾ പൂർത്തിയാക്കി ഇക്കൊല്ലം തന്നെ സർവീസ് തുടങ്ങിയേക്കും. നമോ ഗ്രീൻ റെയിൽ എന്നാണ് പേര്.
ഹരിയാനയിലെ ജിന്ദ്- സോണിപഥ് റൂട്ടിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലായിരുന്നു പരീക്ഷണം. 89 കിലോമീറ്ററാണ് ദൈർഘ്യം. ഹൈഡ്രജൻ ട്രെയിനിന്റെ ലോകത്തിലെ ഏറ്റവും നീളമേറിയ പാതയാണിത്. ഏറ്റവും കരുത്തുറ്റതും ഇന്ത്യയുടെ ട്രെയിനാണ്. രണ്ട് ഡ്രൈവിംഗ് പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളുമുണ്ട്.
ഹൈഡ്രജൻ ട്രെയിൻ സർവീസ് ആദ്യം തുടങ്ങിയത് 2018ൽ ജർമ്മനിയാണ്. ബ്രിട്ടൻ, യു.എസ്, ചൈന, ജപ്പാൻ, തായ്‌വാൻ എന്നിവിടങ്ങളിലും ഹൈഡ്രജൻ ട്രെയിനുണ്ട്.
1000 കി. മീറ്റർ
ഒറ്റ ചാർജിൽ
1. ഹൈഡ്രജൻ ബാറ്ററികളിലാണ് പ്രവർത്തനം. ഹൈഡ്രജനും ഓക്‌സിജനും ചേർത്താണ് വൈദ്യുതിയുണ്ടാക്കുക. പുറത്തേക്ക് വമിക്കുക നീരാവി മാത്രം. ശബ്‌ദ മലിനീകരണമില്ല
2. ഒറ്റ ചാർജിൽ 1000 കിലോമീറ്റർ. പരമാവധി വേഗത മണിക്കൂറിൽ 140 കി.മീറ്റർ. ജർമ്മനിയും ചൈനയും ഉപയോഗിക്കുന്നതിനേക്കാൾ ഇരട്ടി കരുത്തുള്ള എൻജിൻ (1,200 കിലോവാട്ട്).
3. 2,600 യാത്രക്കാരെ വഹിക്കാനുള്ള ശേഷി. എ.സി, ലൈറ്റ്, ഫാൻ പ്രവർത്തനവും ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച്
2 ട്രെയിൻ
റെഡി
ഹരിയാനയിലെ ജിന്ദ് റെയിൽവേസ്റ്റേഷനിൽ വെള്ളത്തിൽ നിന്ന് 'ഹരിത ഹൈഡ്രജൻ" ഉത്പാദിപ്പിക്കുന്ന അത്യാധുനിക പ്ലാന്റ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ രണ്ട് ട്രെയിനുകൾ നിർമ്മിച്ചു. അറ്റകുറ്റപ്പണികൾ ഡൽഹി ഷക്കൂർ ബസ്തി ഷെഡിൽ
₹ 500
കിലോയ്ക്ക്
ചെലവ് ഡീസൽ എൻജിനേക്കാൾ 27% കൂടുതൽ. ഗ്രീൻ ഹൈഡ്രജന് ഇന്ത്യയിൽ കിലോയ്‌ക്ക് ഏകദേശം 500രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |