SignIn
Kerala Kaumudi Online
Thursday, 27 August 2026 4.44 PM IST

നാരങ്ങ മുറിച്ച് പ്രാർത്ഥിച്ചപ്പോൾ മഴ മാറിയെന്ന് ബിജെപി എംപി; വിലക്കയറ്റം കുറയ്‌ക്കാൻ ഒരു നാരങ്ങ കൂടി മുറിക്കൂവെന്ന് കോൺഗ്രസ്

bhojraj-nag-
ഭോജ്‌രാജ് നാഗ്

റായ്‌പൂർ: നാരങ്ങ മുറിച്ച് മഴ നിർത്തിയെന്ന ബിജെപി എംപി ഭോജ്‌രാജ് നാഗിന്റെ പരാമർശത്തെ പരിഹസിച്ച് ഛത്തീസ്‌ഗഡ് കോൺഗ്രസ് അദ്ധ്യക്ഷൻ ദീപക് ബൈജ്. നാഗ് പ്രസംഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

'മുഖ്യമന്ത്രി സന്ദർശനം നടത്താനിരിക്കെ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാൻ മഹാദേവനെ വിളിച്ച് പ്രാർത്ഥിച്ച് ഒരു നാരങ്ങ മുറിച്ചു. അതോടെ മഴ നിന്നു', എന്നാണ് ഛത്തീസ്‌ഗഡിലെ കാങ്കറിൽ നിന്നുള്ള ബിജെപി എംപി ഭോജ്‌രാജ് നാഗ് പറഞ്ഞത്. പൊതുവേദിയിൽ മന്ത്രവാദ രീതികളെക്കുറിച്ച് ഇടയ്‌ക്കിടെ അദ്ദേഹം പ്രസ്‌താവന നടത്താറുണ്ട്. ബലോദ് ജില്ലയിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ് പങ്കെടുത്ത പരിപാടിയിലാണ് പുതിയ അവകാശവാദമുന്നയിച്ചത്. ഇത് സംസ്ഥാനത്ത് വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്‌തു.

ചടങ്ങ് തടസമില്ലാതെ നടക്കാനായാണ് താൻ നാരങ്ങ മുറിക്കൽ വിദ്യ പ്രയോഗിച്ചതെന്നും ചടങ്ങ് വിജയകരമായി കഴിഞ്ഞ സ്ഥിതിക്ക് ഇനി മഴ പെയ്യണമെങ്കിൽ പെയ്യട്ടെയെന്നും എംപി സദസിനോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ വൈറലായതോടെ വൻ പരിഹാസങ്ങൾക്ക് വഴിവച്ചു.

ഇതോടെ, ഛത്തീസ്‌ഗഡ് കോൺഗ്രസ് അദ്ധ്യക്ഷൻ ദീപക് ബൈജ് എംപിയുടെ പ്രസ്‌താവനയെ കടുത്ത ഭാഷയിൽ പരിഹസിക്കുകയായിരുന്നു. അന്ധവിശ്വാസവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ് ഭോജ്‌രാജ് നാഗ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'നാരങ്ങ മുറിച്ചാൽ മഴ നിർത്താൻ സാധിക്കുമെങ്കിൽ, പഞ്ചസാര വിലയും വിലക്കയറ്റവും കുറയ്ക്കാൻ വേണ്ടി അദ്ദേഹം ഒരു നാരങ്ങ മുറിക്കട്ടെ' എന്നും ബൈജ് പരിഹസിച്ചു. സോഷ്യൽ മീഡിയയിലും ഭോജ്‌രാജ് നാഗിന്റെ വീഡിയോയ്‌ക്ക് താഴെ നിരവധിപേരാണ് പരിഹസിച്ചുകൊണ്ട് കമന്റിട്ടിരിക്കുന്നത്.

English Summary

Congress leader Deepak Baij mocked BJP MP Bhojraj Nag after he claimed that cutting a lemon and praying to Mahadev stopped the rain before a government event. The remark sparked controversy and ridicule on social media, with Baij accusing the MP of promoting superstition and misinformation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP MP BHOJRAJ NAG, LEMON CUTTING RAIN CLAIM, DEEPAK BAIJ, CHHATTISGARH POLITICS, BHOJRAJ NAG VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY