
മുംബയ്: അമിതവേഗതയിലെത്തിയ ആഡംബര കാർ നിയന്ത്രണം തെറ്രി പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഗുരുതര പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. മുംബയ് കോസ്റ്റൽ റോഡ് പാലത്തിലാണ് സംഭവം. ലാലാ ലജ്പത് റായ് കോളേജിന് എതിർവശത്തുള്ള ലോട്ടസ് ജെട്ടിക്ക് സമീപം ഇന്നലെ പുലർച്ചെ 5. 20ഓടെയാണ് അപകടമുണ്ടായത്. മറൈൻ ഡ്രൈവിൽ നിന്ന് ഹാജി അലിയിലേക്ക് കോസ്റ്റൽ റോഡ് വഴി പോവുകയായിരുന്നു കറുത്ത ബി.എം.ഡബ്ല്യു കാർ.
അമിതവേഗതയിലായിരുന്ന കാർ പാലത്തിൽ തൂക്കിയിട്ടിരുന്ന സൈൻബോർഡും തെറിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ താഴേക്ക് പതിക്കുകയായിരുന്നു. സനായ് ഗജ്ജൽ (21), ധൈര്യ ദർശൻ സേത്ത് (17), ആദിത്യ ജകാസ്നിയ (19) എന്നിവരാണ് മരിച്ചത്. എല്ലാവരും അഹമ്മദാബാദ് സ്വദേശികളാണ്. കാറിന്റെ മുൻ സീറ്റിൽ ഇരുന്ന ആദിത്യ ഓസ്വാൾ ആണ് രക്ഷപ്പെട്ടത്. ആഴ്ചകൾക്കുമുമ്പ് അശ്രദ്ധമായി ഓടിച്ച ആറോളം ആഡംബര കാറുകൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |