SignIn
Kerala Kaumudi Online
Monday, 21 September 2026 4.19 AM IST

തേജസിൽ ജാപ്പനീസ് 'അതിഥി', ഒരുമിച്ച് പറന്ന് വ്യോമമേധാവികൾ

s

ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശ നിർമ്മിത യുദ്ധവിമാനമായ തേജസിന്റെ കോക്പിറ്റിൽ ഇന്ത്യക്കാരനൊപ്പം ജാപ്പനീസ് അതിഥി! ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗിനൊപ്പം ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ് മേധാവി ജനറൽ തകേഹിറോ മൊറിറ്റയാണ് ജോധ്പൂരിൽ തേജസിൽ പറന്നത്.

ജോധ്പൂരിൽ നടക്കുന്ന 'വീർ ഗാർഡിയൻ 2026 " വ്യോമാഭ്യാസ പ്രകടനങ്ങൾക്കിടെയായിരുന്നു കൗതുക കാഴ്ച. തേജസിലെ പറക്കൽ ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധശേഷിയിലുള്ള വിശ്വാസത്തിന്റെ അടയാളമാണെന്ന് മൊറിറ്റ പ്രതികരിച്ചു. ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്റെയും 'മേക്ക് ഇൻ ഇന്ത്യ " യുടെയും പ്രതീകമാണ് തേജസെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ജപ്പാന്റെ എഫ്2 യുദ്ധവിമാനങ്ങളും വീർ ഗാർഡിയൻ വ്യോമാഭ്യാസത്തിൽ പങ്കെടുക്കാൻ ആദ്യമായി ഇന്ത്യൻ മണ്ണിലെത്തി. മൂന്ന് എഫ്2 വിമാനങ്ങളാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യ തേജസിന് പുറമെ സുഖോയ്30 എം.കെ.ഐ, റാഫേൽ എന്നിവയും അണിനിരത്തിയിട്ടുണ്ട്. വെറും യുദ്ധവിമാനങ്ങളുടെ പ്രകടനമല്ല ഇത്തവണത്തെ അഭ്യാസം.

ദൗത്യാസൂത്രണം, വിദഗ്ദ്ധതാ കൈമാറ്റം, എൻജിനിയറിംഗ്, വ്യോമസുരക്ഷ തുടങ്ങിയ മേഖലകളിലെ സംയുക്ത പരിശീലനവും നടക്കുന്നുണ്ട്. യുദ്ധസാഹചര്യങ്ങളിൽ ഇരുസേനകൾക്കും പരസ്പരം ഏകോപിച്ച് പ്രവർത്തിക്കാനുള്ള ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബർ 9ന് തുടങ്ങിയ അഭ്യാസം നാളെ സമാപിക്കും.

English Summary

Japan Air Self-Defense Force Chief General Takehiro Morita flew in India's indigenous Tejas aircraft with IAF Chief Marshal Amar Preet Singh during the 'Veer Guardian 2026' exercise in Jodhpur. This joint air drill, also featuring Japan's F2 fighter jets for the first time on Indian soil, aims to enhance interoperability and collaboration between the two forces in various operational aspects.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, DEFENCE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360