SignIn
Kerala Kaumudi Online
Saturday, 30 May 2026 1.37 PM IST

'രാജ്യം ഓപ്പറേഷൻ സിന്ദൂർ 2.0യ്ക്ക് തയ്യാറെടുക്കുന്നു, കരസേന മാത്രമല്ല വ്യോമസേനയും നാവികസേനയും തയ്യാർ'

india

പൂനെ: ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഇന്ത്യയിലെ സായുധ സേനകൾ പ്രവർത്തനക്ഷമമായി ജാഗ്രത പാലിക്കുകയാണെന്നും ഭാവിയിലെ ഏത് സംഘർഷം നേരിടാനും തയ്യാറാണെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. മഹാരാഷ്ട്രയിലെ ഖഡക്‌വാസ്ലയിലെ ദേശീയ പ്രതിരോധ അക്കാഡമിയിൽ നടന്ന 150-ാമത് കോഴ്സിന്റെ പാസിംഗ് ഔട്ട് പരേഡ് വേദിയിൽ സംസാരിക്കെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'പുതിയ ഓപ്പറേഷൻ ആവശ്യമായി വന്നാൽ സെെന്യം മാത്രമല്ല വ്യോമസേനയും നാവികസേനയും തയ്യാറാണ്. ഓപ്പറേഷൻ സിന്ദൂർ 2.0 ആയി ഇന്ത്യയിലെ മൂന്ന് സേനകളും തയ്യെടുക്കുകയാണ്. നിലവിൽ മൂന്ന് സേനകളെയും ഒത്തൊരുമിപ്പിച്ചുള്ള പ്രവർത്തനത്തിനാണ് തയ്യാറെടുക്കുന്നത്. യുദ്ധക്കളം വളരെ സുതാര്യമാണ്. ഓരോ നീക്കവും മറുവശത്ത് അറിയാം. അതിനാൽ നമ്മുടെ വിന്യാസം, തൊഴിൽ, അതിർത്തി പ്രദേശങ്ങളിലെ സാധാരണക്കാരുടെ സംരക്ഷണം എന്നിവയിൽ നാം വളരെ ജാഗ്രത പാലിക്കണം'- ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA, SINDOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360