SignIn
Kerala Kaumudi Online
Monday, 21 September 2026 3.30 AM IST

ഹരിയാനയിൽ പട്ടികവിഭാഗ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം

khat

ന്യൂഡൽഹി: പട്ടികജാതി സമുദായത്തിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഏർപ്പെടുത്തുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. ഇതിനായി എല്ലാ കേഡറുകളും പരിശോധിച്ച് മൂന്ന് മാസത്തിനകം ഒരു ക്വാട്ട നിശ്ചയിക്കും. പട്ടികജാതി വിഭാഗക്കാർക്ക് ചെറുകിട, സൂക്ഷ്മ വ്യവസായങ്ങൾ തുടങ്ങാൻ ഭൂമി വാങ്ങുന്നതിന് 20ശതമാനം കിഴിവും നൽകും. നിലവിൽ 10ശതമാനമാണ് കിഴിവ്. ബിസിനസ് ചെയ്യാൻ എടുത്ത വായ്പയിൽ 20ശതമാനം അധിക പലിശ ഇളവ് നല്കും.

സ്റ്റാർട്ടപ്പുകൾ അടക്കം സ്വയംതൊഴിൽ കണ്ടെത്താൻ പട്ടികജാതി യുവാക്കൾക്ക് സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ ഒരു വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ വിഭാഗത്തിലെ 32ശതമാനം കുട്ടികൾ വിദ്യാഭ്യാസം നേടുന്നത് സമൂഹം പുരോഗതിയിലേക്ക് നീങ്ങുന്നെന്ന് തെളിയിക്കുന്നു. കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാനും സൗജന്യ കോച്ചിംഗ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ നർവാനയിൽ കഴിഞ്ഞ ദിവസം ഗുരു രവിദാസിന്റെ 646-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലായിരുന്നു പ്രഖ്യാപനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360