
വാഷിംഗ്ടൺ : എച്ച് - 1 ബി വിസാ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ഉത്തരവിന്റെ കാലാവധി 2027 സെപ്തംബർ 21 വരെ നീട്ടി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2025 സെപ്തംബറിൽ ഒരു വർഷത്തേക്ക് അവതരിപ്പിച്ച ഫീസിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്. എന്നാൽ, ഫീസ് ഈടാക്കാൻ സർക്കാരിന് നിലവിൽ സാധിക്കില്ല. ഫീസ് ഈടാക്കാൻ പാടില്ലെന്ന ബോസ്റ്റൺ ഫെഡറൽ കോടതിയുടെ ജൂണിലെ ഉത്തരവാണ് കാരണം. ഫീസ് നിയമ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധിക്കെതിരെ സർക്കാരിന്റെ അപ്പീൽ നടപടികൾ തുടരുകയാണ്. യു.എസ് കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് എച്ച് - 1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളാണ് വിസയെ കൂടുതൽ ആശ്രയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |