SignIn
Kerala Kaumudi Online
Sunday, 20 September 2026 8.42 AM IST

യു.എസിനെതിരെ തെരുവിലിറങ്ങി ഇറാൻ ജനത

f

ടെഹ്റാൻ: യു.എസിനും ഇസ്രയേലിനും എതിരെ രോഷം പ്രകടപ്പിച്ച് തെരുവിലിറങ്ങി ആയിരക്കണക്കിന് ഇറാനിയൻ ജനത. 'ഇറാന് വേണ്ടി ജീവൻ ത്യജിച്ചവർക്കായി ' എന്ന മദ്രാവാക്യമുയർത്തി സാധാരണക്കാരും സൈനികരും സർക്കാർ ഉദ്യോഗസ്ഥരും അടക്കം മൂന്ന് ലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ ദിവസം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അണിനിരന്നത്.

കൈയ്യിൽ റൈഫിളുകളേന്തിയ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ വനിതാ വോളന്റിയർമാർ അടക്കം പങ്കെടുത്തു. മിസൈലുകളും ഡ്രോണുകളും പ്രദർശിപ്പിച്ചു. ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ അരങ്ങേറിയ ഏറ്റവും വലിയ പ്രതിഷേധ റാലിയാണിത്. തങ്ങളുടെ തുടർച്ചയായ ആക്രമണം ഇറാനെ ആഭ്യന്തരമായി തകർത്തെന്നും അവിടുത്തെ ഭരണകൂടത്തിനെതിരെ ജനങ്ങൾ രംഗത്തുണ്ടെന്നും യു.എസ് അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇറാൻ ജനങ്ങളെ തെരുവിൽ അണിനിരത്തിയത്.


ജനങ്ങൾക്ക്

സൈനിക പരിശീലനം


 പൗരന്മാർക്ക് പരിമിതമായ സൈനിക - അടിയന്തര പ്രതികരണ പരിശീലനം നൽകാനുള്ള പദ്ധതി രൂപീകരിച്ച് ഇറാൻ. 6 ലക്ഷം പേർ ജനകീയ സേനയുടെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തു

 സാമ്പത്തിക പ്രതിസന്ധി അടക്കം വിഷയങ്ങളിൽ രാജ്യത്ത് തുടരുന്ന ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളെ മറികടക്കാനുള്ള ശ്രമം കൂടിയാണിത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360