SignIn
Kerala Kaumudi Online
Monday, 21 September 2026 6.28 PM IST

അദാനി ഓഹരി; ഏജൻസികൾ കൈകാര്യം ചെയ്യുമെന്ന് ധനമന്ത്രി

nirmala

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഓഹരി തകർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ)അടക്കമുള്ള ഏജൻസികൾ കൈകാര്യം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ഏജൻസികൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെന്നും അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വില്പന ഉപേക്ഷിച്ചതിനെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.

അനുബന്ധ ഓഹരി വില്പന പിൻവലിക്കുന്നത് ആദ്യമായിട്ടല്ലെന്നും അതുകൊണ്ട് രാജ്യത്തിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കമുണ്ടായോ എന്നും മന്ത്രി ചോദിച്ചു.ബന്ധപ്പെട്ട ഏജൻസികൾ അവരുടെ ജോലി ചെയ്യും. റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പ്രസ്‌താവന ഇറക്കിയിരുന്നു. ബാങ്കുകളും എൽ.ഐ.സിയും അവരുടെ വാദം അറിയിച്ചിട്ടുണ്ട്. ഏജൻസികൾ സ്വതന്ത്രമായി ജോലി ചെയ്യുന്നവയാണ്. വിപണിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻഏജൻസികൾക്ക് തനതായ രീതികളുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

അന്വേഷണം തുടങ്ങി

അതിനിടെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് കേന്ദ്ര കമ്പനി കാര്യമന്ത്രാലയം പ്രാഥമിക പരിശോധന തുടങ്ങി. സർക്കാരിൽ സമർപ്പിച്ച അക്കൗണ്ട് ബുക്കുകൾ, ബാലൻസ് ഷീറ്റുകൾ, കടപ്പത്രങ്ങൾ, അദാനി ഗ്രൂപ്പ് കമ്പനികൾ നടത്തിയ യോഗങ്ങളുടെ മിനിട്ട്സ് തുടങ്ങിയ നിർണായക രേഖകൾ പരിശോധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360