SignIn
Kerala Kaumudi Online
Friday, 23 October 2026 3.09 AM IST

ആന്ധ്രാ വനിതാ ഹോസ്റ്റലിൽ ഒളിക്യാമറ: വിദ്യാർത്ഥി അറസ്റ്റിൽ

d

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എൻജിനിയറിംഗ് കോളേജ് വനിതാ ഹോസ്റ്റൽ ടോയ്ലെറ്റിൽ നിന്ന് ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ സീനിയർ വിദ്യാർത്ഥി പിടിയിൽ.

ആൺകുട്ടികളുടെ ഹോസ്റ്റലിലുള്ള ബി.ടെക് അവസാന വർഷ വിദ്യാർത്ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വിദ്യാർത്ഥികളുടെ വീഡിയോ റെക്കാഡ് ചെയ്ത് മറ്റ് വിദ്യാർത്ഥികൾക്ക് വിറ്റിരുന്നതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് കൃഷ്ണ ജില്ലയിലെ ഗുഡ്‌വ‌ല്ലേരു എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിലെ ടോയ്‌ലെറ്റിൽ ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും രംഗത്തെത്തി. കോളേജിനു മുമ്പിൽ തടിച്ചുകൂടി 'ഞങ്ങൾക്ക് നീതി വേണം' എന്ന് വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കി.
രാത്രിയും പ്രതിഷേധം തുടർന്നു. ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ടെന്ന് ആരോപിച്ച പ്രതിഷേധക്കാർ ക്യാമ്പസിലെ പെൺകുട്ടികളുടെ സുരക്ഷയിലും സ്വകാര്യതയിലും ആശങ്ക പ്രകടിപ്പിച്ചു. അതിനിടെ വീഡിയോ ചിത്രീകരിച്ചെന്ന് കരുതുന്ന വിജയ് കുമാറിനെ വിദ്യാ‌ർത്ഥികൾ മർദ്ദിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെടുകയും വിജയ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 300ലധികം ഫോട്ടോകളും വീഡിയോകളും ഇയാൾ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ക്യാമറ സ്ഥാപിച്ചതിലും വീഡിയോകൾ നൽകിയതിലും കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എം.എൽ.എയും ജില്ലാ കളക്ടറും എസ്.പിയും ഹോസ്റ്റൽ സന്ദ‌ർശിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ചന്ദ്രബാബു നായിഡു അറിയിച്ചു. അതിനിടെ ഹോസ്റ്റലിലെത്തിയ എസ്.പി ആർ. ഗംഗാധർ റാവു പ്രാഥമികാന്വേഷണത്തിൽ ഹോസ്റ്റലിൽ നിന്ന് ഒളിക്യാമറകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞു. കുട്ടികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പറഞ്ഞു. കുറ്റക്കാർക്കും ഉത്തരവാദികൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ് എക്സിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360