SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

ചരക്ക് തീവണ്ടികൾ പാളം തെറ്റി

a

ന്യൂഡൽഹി: മധ്യപ്രദേശിലും ഉത്തർപ്രദേശിലും ചരക്ക് തീവണ്ടികൾ പാളം തെറ്റി. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് ഇറ്റാർസിക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയുടെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. ഉത്തർപ്രദേശിലെ സോൻഭദ്രയിലാണ് മറ്റൊരു അപകടം നടന്നത്. ചുർകിൽ നിന്നും ചോപാനിലേക്ക് പോകുകയായിരുന്ന തീവണ്ടിയുടെ എഞ്ചിനും ഒരു ബോഗിയുമാണ് അപകടത്തിൽ പെട്ടത്. പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് അപകടം. രണ്ടിടത്തും ആളപായമില്ല. തീവണ്ടികൾ തിരിച്ച് പാളത്തിൽ കയറ്റാനുള്ള നടപടികൾ തുടങ്ങിയെന്ന് റെയിൽവെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360