SignIn
Kerala Kaumudi Online
Thursday, 22 October 2026 1.46 AM IST

എ​സ്.​ബി.​ഐ​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ​ ​ഡാ​ർ​ക്ക് ​വെ​ബിൽ

sbi

മൊബൈൽ നമ്പറും വായ്പാ വിവരങ്ങളും ചോർന്നു

ന്യൂ​ഡ​ൽ​ഹി​:​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​എ​സ്.​ബി.​ഐ​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​വ്യ​ക്തി​ ​വി​വ​രം​ ​ചോ​ർ​ന്നു.​ 3,75,000​ ​ഡാ​റ്റ​ക​ളും​ 2,722​ ​പി.​ഡി.​എ​ഫ് ​ഫ​യ​ലു​ക​ളും​ ​ഇ​ന്റ​ർ​നെ​റ്റി​ലെ​ ​അ​ധോ​ലോ​ക​മാ​യ​ ​ഡാ​ർ​ക്ക് ​വെ​ബി​ൽ​ ​ക​ണ്ടെ​ത്തി. പേ​ര്,​ ​ജ​ന​ന​ത്തീ​യ​തി,​ ​വി​ലാ​സം,​ ​ഇ​-​മെ​യി​ൽ,​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ,​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​മ​റ്റ് ​ര​ഹ​സ്യ​ ​രേ​ഖ​ക​ൾ,​ ​വാ​യ്പാ​ ​അ​പേ​ക്ഷാ​ ​വി​വ​രം,​ ​ബാ​ങ്ക് ​ശാ​ഖ​ക​ളു​ടെ​ ​വി​വ​രം​ ​എ​ന്നി​വ​യാ​ണ് ​ചോ​ർ​ന്ന​ത്.​ 3,897​ ​പേ​രു​ടെ​ ​മൊ​ബൈ​ൽ​ ​ന​മ്പ​രു​ക​ളാ​ണ് ​ചോ​ർ​ന്ന​ത്. ഒ​ക്ടോ​ബ​ർ​ 16​നാ​ണ് ​വി​വ​രം​ ​വി​വി​ധ​ ​ഏ​ജ​ൻ​സി​ക​ൾ​ ​ബാ​ങ്കി​നെ​ ​അ​റി​യി​ച്ച​ത്.​ ​ചോ​ർ​ച്ച​യു​ടെ​ ​സ്വ​ഭാ​വ​വും​ ​വ്യാ​പ്തി​യും​ ​സ്വ​ത​ന്ത്ര​ ​സൈ​ബ​ർ​ ​സു​ര​ക്ഷാ​ ​ഏ​ജ​ൻ​സി​ ​അ​ന്വേ​ഷി​ക്കും.​ ​സം​ഭ​വം​ ​ബാ​ങ്കി​ന്റെ​ ​ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ബാ​ധി​ക്കി​ല്ലെ​ന്ന് ​എ​സ്.​ബി.​ഐ​ ​അ​റി​യി​ച്ചു.

ഡാറ്റാ ചോർച്ച സംബന്ധിച്ച് ത്രെട്ട് ഇന്റലിജൻസ് സേവനദാതാവ്, പ്രതിരോധ സൈബർ ഏജൻസി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം എന്നിവരിൽ നിന്ന് ഒക്‌ടോബർ 16ന് മുന്നറിയിപ്പ് ലഭിച്ചെന്ന് എസ്.ബി.ഐ അറിയിച്ചു. തുടർന്ന് സൈബർ സുരക്ഷാ വീഴ്ചകളോട് പ്രതികരിക്കുന്നതിനും ആഘാതം നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു. സമഗ്രമായ പരിശോധനയ്ക്ക് സെർട്ട് ഇൻ അംഗീകൃത സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ നിയോഗിച്ചു.

ഡാർക്ക് വെബിൽ ലഭ്യമായ 3.75 ലക്ഷം രേഖകൾ പ്രാഥമികമായി പരിശോധിച്ചപ്പോൾ 3,897 എണ്ണത്തിൽ ഉപഭോക്താക്കളെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളുണ്ടെന്ന് കണ്ടെത്തി. ഇവയിൽ മുഴുവൻ രേഖകളും ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങളുടെ ആധികാരികത, ചോർച്ചയുടെ ഉറവിടം, വ്യാപ്തി തുടങ്ങിയവയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വെല്ലുവിളി

വിവരങ്ങൾ ദുരുപയോഗം ചെയ്താൽ വ്യാജ ബാങ്ക് ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ, കെ.വൈ.സി പുതുക്കണമെന്ന പേരിലുള്ള തട്ടിപ്പുകൾ, വ്യാജ വായ്‌പാ വാഗ്ദാനങ്ങൾ, വ്യക്തിവിവരങ്ങൾ ചോർത്താനുള്ള സന്ദേശങ്ങൾ എന്നിവയ്ക്ക് വഴിയൊരുങ്ങാം. എന്നാൽ ഇതുവരെ ഇത്തരം തട്ടിപ്പുകൾ നടന്നതായി വിവരമില്ല.

ശ്രദ്ധിക്കേണ്ടത്

1. തിരിച്ചറിയാത്ത വായ്പകളോ അന്വേഷണങ്ങളോ ക്രെഡിറ്റ് റിപ്പോർട്ടിൽ ഉണ്ടോയെന്ന് പരിശോധിക്കുക

2. പരിചയമില്ലാത്ത വായ്പയോ ക്രെഡിറ്റ് അന്വേഷണങ്ങളോ റിപ്പോർട്ടിലുണ്ടെങ്കിൽ ബാങ്കിനെ അറിയിക്കുക

3. സംശയകരമായ വിളികൾ, സന്ദേശങ്ങൾ കെ.വൈ.സി പുതുക്കൽ നിർദ്ദേശങ്ങൾ തുടങ്ങിയവ സൂക്ഷിക്കുക

4. ഒ.ടി.പി, പിൻ എന്നിവ ആരുമായും പങ്കിടരുത്, അപരിചതർ പറയുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്

എ​ച്ച്.​ഡി.​എ​ഫ്.​സി​ ​ബാ​ങ്കി​ലും​ ​വി​വ​ര​ച്ചോ​ർ​ച്ച

കൊ​ച്ചി​:​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ്വ​കാ​ര്യ​ ​ബാ​ങ്കാ​യ​ ​എ​ച്ച്.​ഡി.​എ​ഫ്.​സി​ ​ബാ​ങ്കി​ന്റെ​ ​ര​ഹ​സ്യ​ ​ബി​സി​ന​സ് ​ത​ന്ത്ര​ങ്ങ​ളും​ ​വി​പ​ണി​യെ​ ​സ്വാ​ധീ​നി​ക്കാ​വു​ന്ന​ ​വി​വ​ര​ങ്ങ​ളും​ ​ര​ണ്ട് ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പു​റ​ത്തു​ള്ള​വ​ർ​ക്ക് ​കൈ​മാ​റി​യ​താ​യി​ ​ആ​ഭ്യ​ന്ത​ര​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ ​ബാ​ങ്കി​ലെ​ ​പ്ര​ധാ​ന​ ​ബി​സി​ന​സ് ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​ആ​രോ​പ​ണ​വി​ധേ​യ​ർ.​ ​വി​വ​ര​ങ്ങ​ൾ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് ​ക​ണ്ടെ​ത്താ​ൻ​ ​അ​ന്വേ​ഷ​ണം​ ​തു​ട​രു​ക​യാ​ണ്.
വി​വ​ര​ങ്ങ​ൾ​ ​ചോ​രു​ന്ന​താ​യി​ ​ബാ​ങ്കി​ലെ​ ​ചി​ല​ ​ഉ​ന്ന​ത​ർ​ക്ക് ​സം​ശ​യം​ ​തോ​ന്നി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ആ​രം​ഭി​ച്ച​ ​അ​ന്വേ​ഷ​ണ​ത്തി​ലെ​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​മു​തി​ർ​ന്ന​ ​മാ​നേ​ജ്‌​മെ​ന്റി​നെ​യും​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡി​ലെ​ ​ചി​ല​ ​അം​ഗ​ങ്ങ​ളെ​യും​ ​നേ​ര​ത്തേ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​അ​റി​യി​പ്പ് ​ന​ൽ​കി​യെ​ങ്കി​ലും​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ല.​ ​ആ​ഭ്യ​ന്ത​ര​ ​പ​രി​ശോ​ധ​ന​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​വ​സ്തു​ത​ക​ൾ​ ​വി​ല​യി​രു​ത്തി​യ​ശേ​ഷം​ ​ഉ​ചി​ത​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​ ​ബാ​ങ്ക് ​വ​ക്താ​വ് ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360