
മുംബയ്: ബോളിവുഡ് സൂപ്പർ താരങ്ങൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ടൈഗർ ഷ്‌റോഫിനുനേരെയുണ്ടായ ആക്രമണത്തിന് മുമ്പായി സൽമാൻ ഖാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരെ വധിക്കുകയായിരുന്നു ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പദ്ധതി. ആക്രമണം നടത്തിയ മൂന്ന് പേർക്ക് പുറമേ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്. അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും വീടുകൾ പ്രതികൾ നിരീക്ഷിച്ചു. സൽമാന്റെ മുംബയിലെ ബാന്ദ്രയിലുള്ള വസതിക്ക് മുമ്പിൽ വച്ച് അദ്ദേഹത്തെ വെടിവച്ചു വീഴ്ത്താനായിരുന്നു പദ്ധതി. എന്നാൽ വീടിനു മുന്നിലുള്ള അതികഠിനമായ സുരക്ഷ കണ്ടതോടെ പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് പ്രതികൾ ഷ്‌റോഫിലേക്കെത്തിയത്. 11ന് എത്തിയെങ്കിലും അന്ന് ഷ്‌റോഫ് ക്ലബ്ബിലെത്തിയില്ല. തുടർന്നാണ് അക്രമികൾ ഞായറാഴ്ചയെത്തി വെടിയുതിർത്തത്.
ഇതോടെ താരങ്ങളുടെ വീടിനു മുന്നിലും റോഡിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അതിനിടെ ഷ്‌റോഫിനുനേരെ നടന്ന ആക്രമണത്തിനായി ആയുധങ്ങൾ എത്തിച്ചുനൽകിയത് രണ്ട് സ്ത്രീകളാണെന്ന് പൊലീസിന് വ്യക്തമായി. അക്രമികളും അവരെ കൃത്യത്തിനുനിയോഗിച്ചവരും വിവരങ്ങൾ കൈമാറിയിരുന്നത് എൻക്രിപ്റ്റഡ് ചാറ്റുകളിലൂടെയാണ്. 'ഡെഡ് ലെറ്റർ ബോക്സ്' രീതിയിലൂടെയാണ് ( രഹസ്യസ്ഥലത്ത് സാധനം ഒരാൾ ഒളിപ്പിച്ചുവയ്ക്കുന്നു. മറ്റൊരാൾ വന്ന് അതെടുക്കുന്നു. എന്നാൽ പരസ്പരം ഇവരാരാണെന്ന് അറിയണമെന്നില്ല.) ആയുധങ്ങൾ കൈമാറിയത്. ഇതോടെ പിന്നിൽ ആയുധക്കടത്ത് ശൃംഖലയുണ്ടെന്നും പൊലീസ് കരുതുന്നു. ദൗത്യത്തിനായി പ്രതികൾക്ക് 70,000 മുതൽ 80,000 രൂപ വരെ നൽകിയതായും വിവരമുണ്ട്. ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് മുംബയ് ജൂഹുവിലെ ഫുട്‌ബോൾ ക്ലബ്ബിൽനിന്ന് മടങ്ങുകയായിരുന്ന ടൈഗർ ഷ്‌റോഫിന്റെ കാറിനുനേരെ അക്രമികൾ വെടിയുതിർത്തത്. സുനിൽ ഷെട്ടി, അമാൽ മാലിക്, മിക്ക സിംഗ്, വിദ്യുത് ജംവാൽ, ശത്രുഘ്നൻ സിൻഹ, രവി കിഷൻ തുടങ്ങി സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ഈ ആക്രമണത്തെ അപലപിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നുപേരെ
കസ്റ്റഡിയിൽ വിട്ടു
രാജസ്ഥാനിലെ കോട്ടയിൽ വച്ച് പിടിയിലായ മൂന്ന് പ്രതികളെ 31 വരെ മുംബയ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ പുലർച്ചെയാണ് പ്രതികളെ മുംബയിലെത്തിച്ചത്. ഗൂഢാലോചനയെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കുറ്റകൃത്യത്തിലെ സാമ്പത്തിക വശങ്ങളുൾപ്പെടെ അന്വേഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി പൊലീസ് കൂടുതൽ ദിവസം കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു.
Police investigations reveal the Lawrence Bishnoi gang initially plotted to kill Salman Khan, Akshay Kumar, and Aamir Khan, abandoning the plan due to security before targeting Tiger Shroff. Four people, including two women who supplied weapons via encrypted chats, have been arrested. Three main suspects are in custody following the shooting at Shroff's car in Juhu. Security for actors has been tightened.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |