
ന്യൂഡൽഹി : ഇ.ഡിയുടെ വിശാല അധികാരങ്ങൾ ശരിവച്ച വിധിക്കെതിരെയുള്ള പുനഃപരിശോധന ഹർജികളിൽ ഒക്ടോബർ 16, 17 തീയതികളിൽ സുപ്രീംകോടതി വാദംകേൾക്കും. ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വാദംകേൾക്കൽ അടുത്തമാസത്തേക്ക് മാറ്റുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡിക്കുള്ള അറസ്റ്റ് അടക്കം അധികാരത്തെയും, നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടനാ സാധുതയെയും സുപ്രീംകോടതി 2022 ജൂലായിൽ ശരിവച്ചിരുന്നു. ഇതിനെ ചോദ്യംചെയ്‌താണ് ഐ.എൻ.എക്‌സ് മീഡിയ കേസ് പ്രതിയും, കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരം പുനഃപരിശോധ ഹർജി സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |