SignIn
Kerala Kaumudi Online
Thursday, 22 October 2026 6.52 PM IST

സിന്ധു നദീജല ഉടമ്പടി: പാകിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ

k

ന്യൂഡൽഹി: സിന്ധു നദീജല ഉടമ്പടിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ. ബിയാസ്, രവി, സത്‌ലജ്, സിന്ധു, ചെനാബ്, ഝലം എന്നീ ആറ് നദികളിലെ ജലം ഉപയോഗിക്കുന്നതിനുള്ള കരാർ നടപ്പാക്കുന്നതിൽ പാകിസ്ഥാൻ സഹകരിക്കാത്തതിനെ തുടർന്നാണിത്. 1960ലെ ഉടമ്പടിയിൽ ഭേദഗതി ആവശ്യപ്പെട്ട് 2023 ജനുവരിയിലും ഇന്ത്യ നോട്ടീസ് അയച്ചിരുന്നു. കരാർ പുനഃപരിശോധിക്കുന്നതിന് സർക്കാർ തല ചർച്ചകൾ ആരംഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 1960ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവച്ചത്. പടിഞ്ഞാറ് സിന്ധു, ചെനാബ്, ഝലം നദികളിലെ ജലം പാകിസ്ഥാനുള്ളതാണ്. എന്നാൽ, ഈ നദികളിലെ വെള്ളം കൃഷിക്കും ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360