SignIn
Kerala Kaumudi Online
Friday, 23 October 2026 6.17 AM IST

മുംബയിൽ ഭീകരാക്രമണ ഭീഷണി,​ ജാഗ്രത

mumbai

മുംബയ്: ഭീകരാക്രമണ ഭീഷണിയെ തുടർന്ന് കനത്ത ജാഗ്രതയിൽ മുംബയ്. കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി മോക്ഡ്രില്ലുകൾ ഉൾപ്പെടെ സംഘടിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് പ്രധാന ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന ക്രോഫോ‌ർഡ് മാർക്കറ്റ് മേഖലയിൽ മോക് ഡ്രിൽ നടത്തി. ജാഗ്രത പാലിക്കാനും സംശയാസ്‌പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനും ജനങ്ങൾക്ക് നി‌ർദ്ദേശം നൽകിയിട്ടുണ്ട്. അതത് അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങൾ നിരന്തരം അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകി. ആഘോഷ കാലമായതിനാലാണ് സുരക്ഷ വർദ്ധിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ദുർഗാ പൂജ,​ ദസറ,​ ദീപാവലി ആഘോഷങ്ങളും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ഭീഷണി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360