SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 AM IST

ഭരണമാറ്റത്തിനുള്ള ആഹ്വാനം: ന്യായീകരിച്ച് നേഹ ബോറ

neha-bora-

ന്യൂഡൽഹി: ജനാധിപത്യത്തിൽ ഭരണമാറ്റത്തിനു ആഹ്വാനം ചെയ്യുന്നതിൽ തെറ്റില്ലെന്ന് ഐസ നേതാവ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വാർത്താസമ്മേളനത്തിനിടെ രാജ്യത്ത് ഭരണമാറ്റമുണ്ടാകണമെന്ന ധ്വനിയോടെ നേഹ നടത്തിയ പരാമർശം അഡിഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ ചൂണ്ടിക്കാണിച്ചപ്പോഴാണ് പ്രതികരണം.

വോട്ടിലൂടെയാണ് ഭരണമാറ്റമുണ്ടാകേണ്ടതെന്നും സാമൂഹികവിരുദ്ധ പ്രവൃത്തി നടത്തിയാകരുതെന്നും ശർമ്മ വ്യക്തമാക്കി. സമാധാന ബോണ്ടിൽ ഒപ്പുവയ്‌ക്കണമെന്ന നോട്ടീസിനെതിരെ നേഹ സമ‌ർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സമാധാന ലംഘനമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടില്ലെന്ന് ഉറപ്പുനൽകി 10,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണമെന്നാണ് സ്‌പെഷ്യൽ എക്‌സിക്യുട്ടീവ് മജിസ്ട്രേട്ട് നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. വാദം പൂർത്തിയായതോടെ ഇന്നുവിധി പറയാൻ മാറ്റി.

അതേസമയം, നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്ദറിൽ കടന്ന് പ്രതിഷേധിച്ച സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നേതാക്കൾ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായില്ല.

ഇന്ന് പീപ്പിൾസ് മാർച്ച്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി പീപ്പിൾസ് മാർച്ച് സംഘടിപ്പിക്കും. ഇടതുസംഘടനകളും ആക്‌ടിവിസ്റ്റുകളും ഉൾപ്പെടുന്ന 'പീപ്പിൾ എഗെയ്ൻസ്റ്റ് എസ്.ഐ.ആർ" എന്ന പ്ലാറ്റ്ഫോമാണ് സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. സംസ്ഥാന,​ ജില്ലാ,​ പ്രാദേശിക തലത്തിൽ സമരം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEHA BORA, AISA, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360