SignIn
Kerala Kaumudi Online
Friday, 23 October 2026 6.17 AM IST

ഉദയനിധി ഉപമുഖ്യമന്ത്രി, ബാലാജി വീണ്ടും

READ ENGLISH VERSION

udhayanidhi-stalin

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് 3.30ന് സത്യപ്രതിജ്ഞ ചെയ്തേക്കും. ഇത് സംബന്ധിച്ച് സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും. സെന്തിൽ പുറത്തിറങ്ങിയതോടെ മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന നടക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

നാല് മന്ത്രിമാരാകും പുതിയതായി അധികാരമേൽക്കുക. മൂന്ന് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2021 മേയിലാണ് ഉദയനിധി എം.എൽ.എ ആയത്. 2022 ഡിസംബറിൽ സ്റ്റാലിൻ മന്ത്രിസഭയിലെത്തി. നിലവിൽ കായിക യുവജനക്ഷേമ മന്ത്രിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, UDHAYANIDHI STALIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360