SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 AM IST

ഡോക്‌ടറുടെ കൊലപാതകം : 17കാരൻ അറസ്റ്റിൽ പിന്നിൽ നഴ്സിന്റെ ഭർത്താവ്

e

ന്യൂഡൽഹി : ഡൽഹി കാളിന്ദി കുഞ്ചിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടറെ വെടിവച്ചു കൊന്ന സംഭവത്തിൽ 17കാരൻ പിടിയിലായി. ആശുപത്രിയിലെ നഴ്സിന്റെ ഭർത്താവ് നൽകിയ ക്വട്ടേഷനെന്നാണ് സൂചന. ഡോക്‌ടറുമായി നഴ്സിന് ബന്ധമുണ്ടെന്ന ഭർത്താവിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു. 17കാരനും നഴ്സിന്റെ മകളുമായി അടുപ്പത്തിലാണെന്നും കൊലപാതകം നടത്തിയാൽ മകളെ വിവാഹം കഴിപ്പിച്ചു തരാമെന്ന് നഴ്സിന്റെ ഭ‌ർത്താവ് വാഗ്ദാനം ചെയ്‌തെന്നും റിപ്പോർട്ടുണ്ട്. തോക്ക് കണ്ടെത്തി.യുനാനി പ്രാക്‌ടീസ് ചെയ്യുന്ന ജാവേദ് അക്തറാണ് ബുധനാഴ്ച അർദ്ധരാത്രി കൊല്ലപ്പെട്ടത്.

 2024ൽ കൊലപാതകം നടത്തിയെന്ന് പോസ്റ്റിട്ടു

സംഭവത്തിന് പിന്നാലെ 17കാരൻ ' 2024ൽ കൊലപാതകം നടത്തി'യെന്ന് സ്വന്തം ചിത്രവും ചേർത്ത് സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റിട്ടത് അന്വേഷണസംഘത്തെ അമ്പരപ്പിച്ചു. നഴ്സിനെയും ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്‌തുവെന്നാണ് സൂചന. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന 16കാരനെ കണ്ടെത്താൻ ഡൽഹി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ചികിത്സയ്‌ക്കെന്ന മട്ടിലാണ് രണ്ട് ആൺകുട്ടികളും ആശുപത്രിയിലെത്തിയത്. ഇവരിൽ ഒരാൾ കാൽവിരലിൽ മുറിവു വച്ചുകെട്ടി. ചികിത്സാ ഫീസുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വെടിവച്ചുവെന്ന് പിടിയിലായ ആൺകുട്ടി മൊഴിനൽകിയെന്ന റിപ്പോ‌ർട്ടുകളും ആദ്യഘട്ടത്തിൽ പുറത്തുവന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360