SignIn
Kerala Kaumudi Online
Thursday, 22 October 2026 4.06 AM IST

'കിം മരിച്ചു'... 'ഇല്ല'...പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ

ss

പ്യോംഗ്യാഗ്: അങ്ങനെ കിം ജോംഗ് ഉൻ 'വീണ്ടും മരിച്ചു". ഇനിയെന്നാണ് അടുത്ത മരണമെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ ചോദിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയൻ പരമാധികാരി കിം ജോംഗ് ഉൻ (42) തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരിച്ചെന്ന് വാർത്തകൾ പരന്നത്. മണിക്കൂറുകൾക്കുള്ളിൽ

കിം മകൾ കിം ജൂ ഏയ്‌ക്കൊപ്പം കുട്ടികളുടെ ഷൂസുകളുടെയും വസ്ത്രങ്ങളുടെയും പ്രദർശന മേള സന്ദർശിക്കുന്ന ചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടു. എന്നാൽ ഈ ചിത്രങ്ങൾ എന്ന് എടുത്തതാണെന്ന് വ്യക്തമല്ല.

കിമ്മിന്റെ മരണവാർത്ത ഇടയ്ക്കിടയ്ക്ക് പ്രചരിക്കാറുണ്ട്. ഇതുതള്ളി പിന്നാലെ സർക്കാരും എത്തും. 

കിം ചൈനയിലെ ആശുപത്രിയിൽ വച്ച് മരിച്ചെന്നും സഹോദരി കിം യോ ജോംഗ് അധികാരം ഏറ്റെടുത്തെന്നും ചൈനീസ് ഭരണകൂടം നിരോധിച്ച ചൈനീസ് ഡെമോക്രാറ്റിക് പാർട്ടിയുടെ ചെയർമാനായ വാൻജുൻ ഷീയാണ് ഇത്തവണ ആദ്യം അവകാശപ്പെട്ടത്. എൽഡർലി പീപ്പിൾസ് ഡേ അടക്കം ഒരാഴ്ചക്കിടെ നടന്ന പരിപാടികളിൽ കിം പങ്കെടുക്കാതിരുന്നതും അഭ്യൂഹത്തിന് കാരണമായി. കിമ്മിനെയും ഉത്തരകൊറിയയെയും കുറിച്ച് ഇത്തരം അഭ്യൂഹങ്ങൾ പതിവാണ്. ലോകത്തെ ഏറ്റവും രഹസ്യസ്വഭാവമുള്ള രാജ്യമെന്നാണ് പാശ്ചാത്യ ഭരണകൂടവും മാദ്ധ്യമങ്ങളും ഉത്തരകൊറിയയെ വിശേഷിപ്പിക്കുന്നത്. അതിനാൽ യത്ഥാർത്ഥ സംഭവങ്ങൾ ഇപ്പോഴും അകലെയാണെന്ന് അർത്ഥം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360