SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.32 AM IST

തകർന്ന പ്രണയം.. അവിവാഹിതനായി തുടർന്ന രത്തൻ

d

മുംബയ്: 86 വർഷം.. അവിവാഹിതനായി തുടർന്ന രത്തൻ.. നാലിലധികം തവണ വിവാഹത്തോളം കാര്യങ്ങളെത്തി. പല കാരണങ്ങളാൽ നടന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ച് പലരും അദ്ദേഹത്തോട് ചോദിച്ചു..

ലോസ് ആഞ്ചൽസിലായിരുന്ന കാലത്ത് അദ്ദേഹത്തിന് ഗാഢമായ പ്രണയമുണ്ടായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ മാതാപിതാക്കൾ ഇന്ത്യയിലേക്ക് പോവുന്നതിനെ എതിർത്തു. അങ്ങനെ വിവാഹം നടന്നില്ല. 2011ൽ ഒരഭിമുഖത്തിൽ അദ്ദേഹമിങ്ങനെ പറഞ്ഞു, ''വളരെ ഗാഢമായ പ്രണയമായിരുന്നു അത്. ആ പെൺകുട്ടിയെ വിവാഹം കഴിച്ച് അമേരിക്കയിൽ താമസമാക്കാമെന്നായിരുന്നു ചിന്ത. അതിനിടയിലാണ് മുത്തശ്ശിക്ക് അസുഖം കൂടുന്നത്. അവിടെ തുടരണോ, ഇന്ത്യയിലേക്ക് മടങ്ങണോ...കുറേ നാളത്തെ ആലോചനകൾക്കുശേഷം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അവൾ പിന്നാലെ വരാമെന്നായിരുന്നു തീരുമാനം. എന്നാൽ ഒന്നും നടന്നില്ല. ഞാൻ ഇന്ത്യയിലെത്തി തൊട്ടടുത്ത വർഷം ഇന്തോ-ചൈന യുദ്ധം തുടങ്ങി. അവൾ ഇന്ത്യയിലേക്ക് വരുന്നതിനെ മാതാപിതാക്കൾ എതിർത്തു. അതോടെ പിരിയേണ്ടിവന്നു. പിന്നീടും നാലുതവണ വിവാഹത്തിനടുത്തുവരെ എത്തി. പക്ഷേ ഓരോ തവണയും പേടികൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ വേണ്ടെന്നുവച്ചു''. ഒറ്രപ്പെടൽ അനുഭവിച്ചിരുന്നു എന്ന് അദ്ദേഹം പല തവണ അഭിമുഖങ്ങളിൽ പറഞ്ഞു. ബോളിവുഡ് നടി സിമി ഗെർവാളുമായി അഗാധ പ്രണയത്തിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അത് നടന്നില്ല. അവർ മറ്റൊരു വിവാഹം ചെയ്തു. താനും രത്തനും തമ്മിൽ അഗാധമായ,​ ശക്തമായ ബന്ധമുണ്ടായിരുന്നെന്ന് സിമി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360