SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 AM IST

മതേതരത്വം ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

a

ന്യൂഡൽഹി : മതേതരത്വം എന്നും ഭരണഘടനയുടെ ഭാഗമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്,​ സെക്ക്യുലർ പദങ്ങൾ കൂട്ടിച്ചേർത്തതിനെ ചോദ്യംചെയ്‌ത് ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്‌മണ്യൻ സ്വാമി,​ അഡ്വ. അശ്വിനികുമാർ ഉപാദ്ധ്യായ തുടങ്ങിയവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണിത്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനശിലയുടെ ഭാഗമാണെന്ന് ഒട്ടേറെ വിധികളുണ്ട്. പ്രധാന സവിശേഷതയുമാണ്. ഇന്ത്യ മതേതരമാകാൻ ആഗ്രഹിക്കുന്നില്ലേയെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന,​ സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരോട് ചോദിച്ചു. അവസരങ്ങൾക്കുള്ള തുല്യത,​രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വിതരണം ചെയ്യൽ എന്നിവയാണ് സോഷ്യലിസം കൊണ്ട് അർത്ഥമാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360