SignIn
Kerala Kaumudi Online
Thursday, 22 October 2026 6.52 PM IST

റൺ ഫോർ യൂണിറ്റിയിൽ അണിചേരണം: മോദി

mdldkdkd

ന്യൂഡൽഹി : മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ 150ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ 29ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'റൺ ഫോർ യൂണിറ്റി"യിൽ അണിചേരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ആഹ്വാനം ചെയ്തു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണിത്. സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31നാണ് 'ദേശീയ ഏകതാദിനം". ഇത്തവണ ആ ദിവസം ദീപാവലിയാണ്. ഈ സാഹചര്യത്തിലാണ് 29ന് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഐക്യത്തിന്റെ മന്ത്രത്തോടൊപ്പം, ഫിറ്റ്നസ് മന്ത്രവും പ്രചരിപ്പിക്കണമെന്ന് മോദി അഭ്യർത്ഥിച്ചു. എല്ലാവർക്കും ദീപാവലി, ധൻതേരാസ്, ഛഠ് പൂജ, ഗുരുനാനാക്ക് ജയന്തി ആശംസകൾ നേർന്നു.

ആഗോള ആനിമേഷൻ

പവർ ഹൗസാകണം

ഭാരതത്തെ ആഗോള ആനിമേഷൻ പവർ ഹൗസാക്കി മാറ്റാൻ ദൃഢനിശ്ചയമെടുക്കാമെന്നും മോദി പറഞ്ഞു. ഒക്ടോബർ 28ന് 'ലോക ആനിമേഷൻ ദിനം" ആഘോഷിക്കുന്നു.

രാജ്യത്ത് ആനിമേഷൻ മേഖല വളരുകയാണ്. ഭാരതത്തിലെ യുവജനങ്ങൾ സർഗ്ഗാത്മകത വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാ​ലാ​ൾ​പ്പ​ട​ ​ദി​നം​:​ ​സൈ​ന്യ​ത്തി​ന്റെ
ശൗ​ര്യ​ത്തെ​ ​പ്ര​കീ​ർ​ത്തി​ച്ച് ​മോ​ദി

ന്യൂ​ഡ​ൽ​ഹി​ ​:​ ​കാ​ലാ​ൾ​പ്പ​ട​ ​ദി​ന​മാ​യി​രു​ന്ന​ ​ഇ​ന്ന​ലെ,​ ​സൈ​ന്യ​ത്തി​ന്റെ​ ​ശൗ​ര്യ​ത്തെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പ്ര​കീ​ർ​ത്തി​ച്ചു.​ ​രാ​ജ്യ​ത്തി​നാ​യി​ ​അ​ക്ഷീ​ണം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കാ​ലാ​ൾ​പ്പ​ട​യി​ലെ​ ​എ​ല്ലാ​ ​സൈ​നി​ക​രു​ടെ​യും​ ​വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ​യും​ ​ധൈ​ര്യ​ത്തെ​ ​വ​ണ​ങ്ങു​ന്നു.​ ​ഏ​ത് ​പ്ര​തി​കൂ​ല​ ​സാ​ഹ​ച​ര്യ​ത്തി​ലും​ ​രാ​ജ്യ​സു​ര​ക്ഷ​യ്‌​ക്കാ​യി​ ​സേ​ന​ ​ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു.​ ​കാ​ലാ​ൾ​പ്പ​ട​യു​ടെ​ ​ശ​ക്തി​യും​ ​വീ​ര്യ​വും​ ​ഓ​രോ​ ​ഇ​ന്ത്യ​ക്കാ​ര​നെ​യും​ ​പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​യും​ ​മോ​ദി​ ​എ​ക്‌​സി​ൽ​ ​കു​റി​ച്ചു.​ ​പ്ര​തി​രോ​ധ​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗും​ ​സൈ​നി​ക​ർ​ക്ക് ​ആ​ശം​സ​ ​അ​ർ​പ്പി​ച്ചു.​ഡ​ൽ​ഹി​യി​ലെ​ ​ദേ​ശീ​യ​ ​യു​ദ്ധ​ ​സ്‌​മാ​ര​ക​ത്തി​ൽ​ ​സം​യു​ക്ത​ ​സേ​നാ​ ​മേ​ധാ​വി​ ​ജ​ന​റ​ൽ​ ​അ​നി​ൽ​ ​ചൗ​ഹാ​ൻ,​ ​ക​ര​സേ​നാ​ ​മേ​ധാ​വി​ ​ഉ​പേ​ന്ദ്ര​ ​ദ്വി​വേ​ദി​ ​തു​ട​ങ്ങി​യ​ ​ഉ​ന്ന​ത​ ​സൈ​നി​ക​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പു​ഷ്‌​പ​ച​ക്രം​ ​അ​ർ​പ്പി​ച്ചു.​ 1947​ ​ഒ​ക്ടോ​ബ​ർ​ 27​ന് ​ക​ര​സേ​ന​യു​ടെ​ ​ആ​ദ്യ​ ​ട്രൂ​പ്പ് ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ൽ​ ​എ​ത്തി​യ​തി​ന്റെ​ ​വാ​ർ​ഷി​ക​മാ​ണ് ​കാ​ലാ​ൾ​പ്പ​ട​ ​ദി​ന​മാ​യി​ ​രാ​ജ്യം​ ​ആ​ച​രി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360