SignIn
Kerala Kaumudi Online
Thursday, 22 October 2026 1.38 PM IST

ഉദയനിധി സ്റ്റാലിന്റെ 'ടി ഷർട്ട്'; നോട്ടീസ് അയച്ച് ഹൈക്കോടതി

udayanidhi

ചെന്നൈ: ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടി ഷർട്ടും​ ജീൻസും ധരിക്കുന്നതിനെതിരെയുള്ള ഹർജിയിൽ, തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. ഭരണഘടനാ പദവിയിൽ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് പെരുമാറ്റച്ചട്ടം ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ വിശദീകരണം നൽകണം. ചെന്നൈയിലുള്ള അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ടി ഷർട്ട്, ഔപചാരിക വസ്ത്രധാരണമാണോ എന്നും കോടതി ചോദിച്ചു. സർക്കാർ പരിപാടികളിൽ ഉദയനിധി, ടി ഷർട്ടും ജീൻസും ധരിച്ചെത്തുന്നുവെന്നും ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യന്റെ ചിത്രം വസ്ത്രത്തിൽ പതിപ്പിച്ചിട്ടുണ്ടെന്നുമാണ് ഹർജിയിൽ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360