SignIn
Kerala Kaumudi Online
Thursday, 22 October 2026 1.14 AM IST

ഹർദീപ് സിംഗ് പുരി-എപ്‌സ്റ്റീൻ കൂടിക്കാഴ്‌ചയുടെ ഫോട്ടോ പുറത്ത്

d

ന്യൂഡൽഹി: അന്താരാഷ്‌ട്ര കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത്. ഔദ്യോഗിക പ്രതിനിധി സംഘത്തിനൊപ്പമാണ് എപ്‌സ്റ്റീനെ കണ്ടതെന്ന പുരിയുടെ പ്രസ്‌താവന തെറ്റാണെന്ന് ഇത് തെളിയിക്കുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

സ്വകാര്യ കൂടിക്കാഴ്ചയുടെ ചിത്രമാണ് പുറത്തുവന്നതെന്നും ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾ ഫോട്ടോയിൽ ഒളിച്ചിരിക്കുകയാണോയെന്ന് തൃണമൂൽ നേതാവും എം.പിയുമായ മഹുവ മൊയ‌്‌ത്ര പരിഹസിച്ചു.

നയതന്ത്ര ഉദ്യോഗസ്ഥനായിരിക്കെ പുരി നടത്തിയ കൂടിക്കാഴ‌്ചയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് എൻ.സി.പി നേതാവ് അനീഷ് ഗവാണ്ടെ ആവശ്യപ്പെട്ടു. ഹർദീപ് സിംഗ് ഒറ്റയ്‌ക്കാണോ എപ്‌സ്റ്റീനെ കണ്ടതെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്ന് ശിവസേന(ഉദ്ധവ്) നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൾട്ടിലാറ്ററലിസത്തിനായുള്ള ഇൻഡിപെൻഡന്റ് കമ്മീഷ പ്രതിനിധി സംഘത്തിന്റെ ഭാഗമായി മൂന്നോ നാലോ തവണ എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഹർദീപ് സിംഗ് പുരി നേരത്തെ പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭ അംബാസഡർ സ്ഥാനം രാജിവച്ച് 2017-ൽ കേന്ദ്ര മന്ത്രിസഭയിൽ ചേരുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360