
ന്യൂഡൽഹി : സ്വച്ഛതാ ക്യാമ്പയിനിൽ ശേഖരിച്ച പാഴ്‌വസ്‌തുക്കൾ വിറ്റ് കേന്ദ്രസർക്കാർ ഖജനാവിൽ എത്തിയത് 2364 കോടി രൂപ. 2021 മുതൽ ഇതുവരെ രാജ്യത്തെ സർക്കാർ ഓഫീസുകളിൽ അടക്കം നടത്തിയ ശുചീകരണത്തിലാണ് ഈ വരുമാനം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഈവർഷം സ്‌പെഷ്യൽ കാമ്പയിൻ 4.0 നടത്തി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ 31 വരെയായിരുന്നു ക്യാമ്പയിൻ.
രാജ്യത്തെ 5.97 ലക്ഷം സൈറ്രുകളിൽ കാമ്പയിൻ സംഘടിപ്പിച്ചു
ഈവർഷത്തെ വരുമാനം 650.10 കോടി
സർക്കാർ ഓഫീസുകളിലെ 190 ലക്ഷം ചതുരശ്ര അടിയിലെ പാഴ്‌വസ്‌തുക്കൾ മാറ്റി
ഈസ്ഥലം ഓഫീസ് പ്രവർത്തനത്തിന് പര്യാപ്‌തമാക്കി
പ്രശംസിച്ച് മോദി
നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകീർത്തിച്ചു. ശുചിത്വവും സാമ്പത്തിക ജാഗ്രതയും പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |