SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

ഭാര്യയോട് കാർപ്പെറ്റിൽ ഉറങ്ങാൻ ശഠിച്ചത് ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി

a

ന്യൂഡൽഹി : ഭാര്യയെ ടി.വി കാണാൻ അനുവദിക്കാത്തതും കാർപ്പെറ്റിൽ ഉറങ്ങാൻ നിർബന്ധിതയാക്കിയതും ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ ജൽഗാവിൽ യുവതി ഭർത്തൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും വെറുതെ വിട്ടുക്കൊണ്ടാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിലെ ജസ്റ്റിസ് അഭയ് എസ്. വാഗ്‌വാസെയുടെ വിധി സാമൂഹ്യ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു.

ഒറ്റയ്‌ക്ക് പുറത്തുപോകാൻ അനുവദിക്കാത്തതും അയൽക്കാരുമായി കൂട്ടു കൂടാൻ അനുവദിക്കാത്തതും നിയമത്തിന്റെ മുന്നിൽ ക്രൂരതയല്ല. ഇവ തീവ്രമായ ആരോപണങ്ങളല്ല. അതിനാൽ മാനസിക-ശാരീരിക ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്നാണ് വിധിന്യായം. വെള്ളമെടുക്കാൻ പോകാൻ അർദ്ധരാത്രി മകളെ നിർബന്ധിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ വീട്ടുകാർ വാദിച്ചു. എന്നാൽ, വാറൻഗാവ് വില്ലേജിൽ പതിവായി ആ സമയത്താണ് വെള്ളം എത്തുന്നതെന്ന് ജഡ്‌ജി വ്യക്തമാക്കി.

2002 ഡിസംബർ 24നായിരുന്നു വിവാഹം. 2003 മേയ് ഒന്നിന് യുവതിയെ ആത്മഹത്യ ചെയ്‌ത നിലയിൽ ഭർതൃവീട്ടിൽ കണ്ടെത്തി. 2004ൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ജൽഗാവിലെ വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. അതിന്മേലുള്ള അപ്പീലാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360